city-gold-ad-for-blogger
Aster MIMS 10/10/2023

യൂണിവേഴ്സിറ്റി ക്യാമ്പസിലെ ലക്ചര്‍ പോസ്റ്റില്‍ വഴിവിട്ട നിയമനം; ഭര്‍ത്താവ് ഇന്റര്‍വ്യൂ നടത്തി ഭാര്യക്ക് ജോലി നല്‍കി

നീലേശ്വരം: (www.kasargodvartha.com 07.02.2018) കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലെ പാലാത്തടം ഡോ. പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസില്‍ ഗസ്റ്റ് ലക്ചറര്‍ പോസ്റ്റില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ നിയമനം വിവാദമായി.എംഎസ്സി മോണിക്യുലോര്‍ ബയോളജി ഡിപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ നടത്തി അധ്യാപികയെ അവിഹിതമായി നിയമിച്ചത്.

ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയും അമിത യോഗ്യതയുമുള്ള പലരും ഉണ്ടായിട്ടും വകുപ്പ് മേധാവിയുടെ ഭാര്യയെയാണ് ഇവിടെ ഗസ്റ്റ് അധ്യാപികയായി നിയമിച്ചത്. മോണിക്യുലോര്‍ ബയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവന്‍ കൊല്ലം സ്വദേശി സൂരജ് എം ബഷീറാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജ ചെല്ലപ്പനാണ് ഇവിടെ ഗസ്റ്റ് അധ്യാപികയായി നിയമനം നല്‍കിയത്.

ഇന്റര്‍വ്യൂവിന് നേതൃത്വം നല്‍കിയതാകട്ടെ സൂരജ് എം ബഷീര്‍ തന്നെയാണ്. ഇത് അസാധാരണവും വഴിവിട്ടതുമായ നടപടി എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഉദ്യോഗ നിയമനത്തില്‍ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡിലും ഉദ്യോഗാര്‍ത്ഥികളിലും ബന്ധുക്കള്‍ ഉണ്ടെങ്കില്‍ അത്തരം ആളുകള്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് നിയമം.

എന്നാല്‍ ഈ നിയമം പാടേ ലംഘിച്ചുകൊണ്ടാണ് വകുപ്പ് മേധാവി തന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ സ്വന്തം ഭാര്യക്ക് തന്നെ നിയമനം നല്‍കിയിരിക്കുന്നത്. കാല്‍ലക്ഷത്തിലേറെ രൂപ ശമ്പളം ലഭിക്കുന്ന പോസ്റ്റില്‍ വകുപ്പ് മേധാവി ഭാര്യയെ നിയമിച്ച നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

യൂണിവേഴ്സിറ്റി ക്യാമ്പസിലെ ലക്ചര്‍ പോസ്റ്റില്‍ വഴിവിട്ട നിയമനം; ഭര്‍ത്താവ് ഇന്റര്‍വ്യൂ നടത്തി ഭാര്യക്ക് ജോലി നല്‍കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  kasragod, Nileshwaram, Kannur University, news, Dr P K Rajan memorial campus, Illegal posting in University campus Lecture post.
< !- START disable copy paste --

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL