ആയിറ്റി പീസ് സ്‌കൂളിന് ഐ ജി സി എസ് ഇ അഫിലിയേഷന്‍
Sep 20, 2016, 09:36 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.09.2016) ഇന്റര്‍ നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (ഐ ജി സി എസ് ഇ )അഫിലിയേഷന്‍ ആയിറ്റി പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിന് ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ ജി സി എസ് ഇയുടെ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ സ്‌കൂളായി മാറിയെന്നും തൊഴിലധിഷ്ഠിത കോസ്‌സുകളില്‍ ചേരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അഫിലിയേഷന്‍ തുണയാവുമെന്നും അവര്‍ പറഞ്ഞു.
ഇതിന്റെ മുന്നോടിയായി കോഴിക്കോട് വച്ച് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കാന്‍സര്‍ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി സ്‌കൂളിന്റെ നേതൃത്വത്തില്‍ 24 ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പാലിയേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ ക്യാമ്പ് നടക്കുമെന്നും സ്‌കൂള്‍ അക്കാദമിക് കോഓര്‍ഡിനേറ്റര്‍ കെ മനോരമ, അഡ്മിനിസ്‌ട്രേറ്റര്‍ എ ജി സി ഷാഹി, നജീബ സുലൈമാന്‍ എന്നിവര്‍ അറിയിച്ചു.
സ്‌കൂളില്‍ രാവിലെ നടക്കുന്ന കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പിന് മംഗളൂരു ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളജിലെ ഡോ. സുരേഷ് റാവു നേതൃത്വം നല്‍കും.
Keywords : School, Education, Students, Press meet, IGCSE affiliation for Peace school.