ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റ ഉത്തരവിനെതിരെ എച്ച് എസ് എസ് ടി എ; ഭരണാനുകൂല സംഘടനയ്ക്ക് വേണ്ടി വനിതകള്‍ ഉള്‍പെടെയുള്ള പ്രിന്‍സിപ്പല്‍മാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതായി ആക്ഷേപം
Jul 2, 2017, 14:00 IST
നീലേശ്വരം: (www.kasargodvartha.com 02.07.2017) ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് വിവാദത്തില്‍. ഭരണാനുകൂല സംഘടനയില്‍ പെട്ടവരെ പ്രധാന സ്‌കൂളുകളില്‍ പ്രതിഷ്ഠിക്കുന്നതിനു നിലവിലുള്ള വനിതകള്‍ ഉള്‍പെടെയുള്ള പ്രിന്‍സിപ്പല്‍മാരെ ദൂരസ്ഥലങ്ങളിലേക്കു നിര്‍ബന്ധിതമായി മാറ്റിയതായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച് എസ് എസ് ടി എ) സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
പ്രിന്‍സിപ്പല്‍ തസ്തികയിലെ സ്ഥലം മാറ്റത്തിനു പ്രത്യേക മാനദണ്ഡങ്ങളില്ലാത്തതിനാല്‍ ആവശ്യപ്പെടുന്നവര്‍ക്കു സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കു മാറ്റം നല്‍കുകയാണു പതിവ്. എന്നാല്‍ മിക്ക ജില്ലകളിലും ഭരണാനുകൂല സംഘടനയില്‍ പെട്ടവരെ തിരുകിക്കയറ്റുന്നതിനും ഒപ്പം ഹൈസ്‌കൂളില്‍ നിന്നും സ്ഥാനക്കയറ്റം നല്‍കി പ്രിന്‍സിപ്പല്‍മാരായി വരുന്നവരെയും നിയമിക്കുന്നതിനാണു നിര്‍ബന്ധിത സ്ഥലംമാറ്റത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളെയും അധ്യാപകരെയും അസ്വസ്ഥമാക്കുന്ന തരത്തില്‍ കേവലം സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ തന്നെ എടുക്കുന്ന അനാവശ്യ ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രിയെയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറെയും നോക്കുകുത്തികളാക്കി ഭരണാനുകൂല സംഘടനക്കാരുടെ കൂത്തരങ്ങാക്കി ഹയര്‍സെക്കന്‍ഡറി മേഖലയെ മാറ്റാനുള്ള നീക്കം മേഖലയെ തകര്‍ക്കാനേ ഉപകരിക്കൂ. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയില്‍ സ്വജനപക്ഷപാതം വഴിയും വിലപേശല്‍ വഴിയും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ഉപജാപകസംഘങ്ങള്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നേരിട്ടിടപെടണമെന്നു അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സെക്രട്ടറി ഡോ. സാബു ജി വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, School, Education, Teacher, Kasaragod, HSSTA against education department's new order.