നീറ്റ് പരീക്ഷയില്‍ 31 ാം റാങ്കിന്റെ തിളക്കവുമായി കാസര്‍കോട്ടുകാരി ഹൃദ്യാലക്ഷ്മി
Jun 6, 2019, 18:37 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2019) ദേശീയ തലത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ (നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) 31 ാം റാങ്കിന്റെ തിളക്കവുമായി കാസര്‍കോട്ടുകാരി ഹൃദ്യാലക്ഷ്മി. കാസര്‍കോട് മധൂര്‍-മന്നിപ്പാടി വിവേകാനന്ദ നഗറിലെ ടി പി ബോസ്-ജെമിനി ദമ്പതികളുടെ മകളാണ്. കോട്ടയം കുറുപ്പുന്തറ സ്വദേശികളാണ് ബോസും ജെമിനിയും. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയിരുവെങ്കിലും റാങ്ക് ലഭിക്കാത്തതിനാല്‍ പാല ബ്രില്ല്യന്റ് അക്കാദമിയില്‍ ചേര്‍ന്ന് പരിശീലനം നേടുകയായിരുന്നു.
പിതാവ് ബോസ് ഡല്‍ഹിയിലെ ഒരു കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. മാതാവ് ജെമിനി കാസര്‍കോട് ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയാണ്. സ്‌കൂള്‍ തലത്തില്‍ സയന്‍സ് ഒളിമ്പ്യാഡ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്), ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ജിപ്‌മെര്‍) എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എഴുതിയിട്ടുണ്ടെന്നും അതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ എവിടെ ചേര്‍ന്ന് പഠിക്കണമെന്ന് തിരഞ്ഞെടുക്കുകയുള്ളുവെന്നും ഹൃദ്യാലക്ഷ്മിയും മാതാവും കാസര്‍ക്കോട് വാര്‍ത്തയോട് പറഞ്ഞു. ഏക സഹോദരന്‍ ആനന്ദ് പ്രഭാബോസ് പ്ലസ് ടു പഠനം പൂർത്തിയാക്കി ഉപരി പഠനത്തിന് തയ്യാറെടുക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kasaragod, Student, Education, Examination, Rank, Hridyalakshmi bags 31st rank of NEET exam.
< !- START disable copy paste -->