city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരീക്ഷയാണ്, പഠിച്ച കാര്യങ്ങള്‍ എങ്ങനെ ഓര്‍ത്തെടുക്കാം

തിരുവനന്തപുരം: (www.kasargodvartha.com 22.03.2022) പരീക്ഷയ്ക്ക് തയ്യാറെടുത്ത ഓരോ വിദ്യാര്‍ഥിയെയും പലപ്പോഴും അലട്ടുന്ന കാര്യമാണ് പഠിച്ചുവച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന കാര്യം. അതിനാല്‍ പഠിച്ച കാര്യങ്ങള്‍ മറക്കാതെ എങ്ങനെ ഓര്‍ത്തിരിക്കാമെന്നത് പ്രധാനപ്പെട്ടതാണ്. പരീക്ഷാ പേടിയെ മാറ്റിവച്ച് വ്യക്തമായ ഒരു പ്ലാനിങിലൂടെ പഠിച്ചുവച്ച ഓരോ കാര്യങ്ങളും ഓര്‍ത്തെടുക്കാം. അതിനുള്ള ചില വഴികള്‍ നോക്കാം.

ഓരോ വിഷയങ്ങളും പാഠങ്ങളും പഠിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും വസ്തുവുമായോ പ്രവര്‍ത്തനവുമായോ അവയെ ബന്ധിപ്പിക്കാന്‍ ശ്രമിച്ച് നോക്കൂ. ഇത് വഴിയായി ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. പരീക്ഷയെഴുതുന്ന വേളയില്‍ പാഠഭാഗങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഇത് സഹായിക്കും.

പരീക്ഷയാണ്, പഠിച്ച കാര്യങ്ങള്‍ എങ്ങനെ ഓര്‍ത്തെടുക്കാം

അതുപോലെ പ്രധാനപ്പെട്ട പാഠഭാഗങ്ങളോ, തിയറികളോ ഉള്ള പേജുകളില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വരച്ച് വയ്ക്കാം. അവ പെട്ടെന്ന് ഓര്‍ത്തെടുക്കാനും പാഠഭാഗം ഓര്‍മിച്ചെടുക്കാനും സാധിക്കും. എഴുതി പഠിക്കുന്നതും ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും. ഓരോ ദിവസവും ക്ലാസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അന്ന് ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ പരമാവധി ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കണം. ഇത് വഴിയായി മറവിയെ നേരിടാന്‍ സാധിക്കും. അതിനാല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങിക്കോളൂ.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Exam-Fear, Examination, Education, Students, How to remember what you have learned for exam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia