city-gold-ad-for-blogger

എച്ച്എല്‍എല്‍ പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 26 വിദ്യാര്‍ഥികള്‍ക്ക്

തിരുവനന്തപുരം: (www.kasargodvartha.com 02.02.2018) നഗരത്തിലെ നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള സമര്‍ഥരായ 26 വിദ്യാര്‍ഥികള്‍ക്ക് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ, പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ സമ്മാനിച്ചു. 2017-2018ല്‍ പ്രൊഫഷണല്‍, സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് എച്ച്എല്‍എല്ലിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

എച്ച്എല്‍എല്‍ കോര്‍പറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഓപറേഷന്‍സ് ഡയറക്ടര്‍ ഇ എ സുബ്രഹ്മണ്യന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരത്തുനിന്ന് സ്‌കോളര്‍ഷിപ്പിന് 146 അപേക്ഷകളാണ് ലഭിച്ചത്. മെറിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 26 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയാണെന്ന് ഇ എ സുബ്രഹ്മണ്യന്‍ പറഞ്ഞു.

എച്ച്എല്‍എല്‍ പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 26 വിദ്യാര്‍ഥികള്‍ക്ക്

തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് 30,000 രൂപയും എഞ്ചിനീയറിങ്, ബിഫാം വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപയും നഴ്‌സിങ്, ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപയുമാണ് വര്‍ഷംതോറും സ്‌കോളര്‍ഷിപ്പ് ആയി നല്‍കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് വര്‍ഷം തോറും തുക അനുവദിക്കുന്നത്.

2014ല്‍ റജിസ്റ്റര്‍ ചെയ്ത പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി തിരുവനന്തപുരത്തിനു പുറമെ കര്‍ണാടകയിലെ ബല്‍ഗാമില്‍നിന്നുള്ള 10 വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നുണ്ട്. വര്‍ഷം തോറും സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 2014ല്‍ 30 കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് ആരംഭിച്ച സ്‌കോളര്‍ഷിപ്പ് ഇന്ന് 118 കുട്ടികള്‍ക്ക് ലഭ്യമാകുന്നു. ഇവരില്‍ 78 പേര്‍ തിരുവനന്തപുരം സ്വദേശികളും 40 കുട്ടികള്‍ ബല്‍ഗാം സ്വദേശികളുമാണ്.

എച്ച്എല്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ആന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് (ഫിനാന്‍സ്), ആര്‍ ഗണേശന്‍, എച്ച്എല്‍എല്‍ കമ്പനി സെക്രട്ടറി പി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് (എച്ച് ആര്‍) വിനയകുമാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റ് (സിസി ആന്‍ഡ് എസ്പി) എസ് എം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Top-Headlines,Scholarship,  Pratheeksha, Students, HLL, 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia