city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളകേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി പക്ഷാചരണത്തിനു സമാപനം കുറിച്ചു

കാസര്‍കോട്: (www.kasargodvartha.com 29/09/2016) കേരളകേന്ദ്ര സര്‍വകലാശാലയിലെ പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ ഹിന്ദി പക്ഷാചരണത്തിന് സമാപനമായി. ചടങ്ങ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ഹിന്ദി ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കേന്ദ്രസര്‍ക്കാറിന്റെ ഭരണഭാഷാ നയം നടപ്പിലാക്കുന്നതില്‍ കേരള കേന്ദ്രസര്‍വകലാശാല പ്രത്യേക ശ്രദ്ധ കൊടുക്കുന്നെണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. എന്‍ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ഭാരത്തിന്റെ ഭരണ ഭാഷയായ ഹിന്ദിയെ പരിപോഷിപ്പിക്കുകയും അതിനുവേണ്ടത്ര പ്രചരണം കൊടുക്കുകയും ചെയ്യുക എന്നത് ഓരോ ഭാരത പൗരന്റെയും കടമയാണെന്നും അഖണ്ഡഭാരതം എന്ന കാഴ്ചപ്പാടിനെ അരക്കിട്ടുറപ്പിക്കുവാന്‍ ഹിന്ദി ഭാഷവഹിക്കുന്ന പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫയലുകളില്‍ ഏറ്റവും കൂടുതല്‍ ഹിന്ദി ഭാഷ ഉപയോഗിച്ച സര്‍വകലാശാല ജീവനക്കാര്‍ക്ക് കേന്ദ്രഗവണ്‍മെന്റിന്റെ ഭരണഭാഷവകുപ്പ് അനുശാസിച്ചിട്ടുള്ള പാരിതോഷികങ്ങള്‍ വിതരണം ചെയ്തു.

കൂടാതെ പക്ഷാചരണത്തോടുനുബന്ധിച്ച് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാരുടെ മക്കള്‍ക്കും വേണ്ടി നടത്തിയ വിവിധ ഹിന്ദി മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. കേന്ദ്രസര്‍വകലാശാല ഫിനാന്‍സ് ഓഫീസര്‍ ഡോ. കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭരണ ഭാഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനീഷ്‌കുമാര്‍, ഹിന്ദിവിഭാഗം മേധാവി ഡോ. താരു എസ് പവാര്‍, ഡോ. റാം ബിനോദ്‌റെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വകലാശാല ജീവനക്കാരും, വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വര്‍ണാഭമായ കലാപരിപാടികളോടെ 15 ദിവസം നീണ്ടുനിന്ന പക്ഷാചരണത്തിന് സമാപനമായി.

കേരളകേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി പക്ഷാചരണത്തിനു സമാപനം കുറിച്ചു

Keywords : Hindi, Celebration, Central University, Programme, Inauguration, Education, Students, Teachers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia