സ്‌കോള്‍ കേരള: ഹയര്‍ സെകന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് ജൂണ്‍ ഏഴ് മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: (www.kasargodvartha.com 05.06.2021) സ്‌കോള്‍കേരള മുഖേന 2021-22 അധ്യയനവര്‍ഷത്തെ ഹയര്‍ സെകന്‍ഡറി കോഴ്‌സിലെ രണ്ടാംവര്‍ഷ പ്രവേശനം, പുനഃപ്രവേശനത്തിനും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ക്ക് www(dot)scolekerala(dot)org എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ ഏഴ് മുതല്‍ 21 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം.
യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിവരങ്ങളും സ്‌കോള്‍കേരള വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാര്‍ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സ്‌റ്റേറ്റ് ബോഡുകള്‍ മുഖേന ഒന്നാംവര്‍ഷം ഹയര്‍ സെകന്‍ഡറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും പ്രവേശനം അനുവദിക്കും.
രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, നിര്‍ദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ , തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ് / രജിസ്‌റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ ജൂണ്‍ 23, വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് എത്തിക്കണമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു.