ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 11.11.2020) ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ല്‍ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് 16നകം സമര്‍പ്പിക്കണം.
പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപയും ഫോട്ടോകോപ്പിക്ക് 400 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Examination, Education, Result, Higher Secondary first year improvement equivalency exam results published