Schools Closed | കാസർകോട്ട് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി; കോളജുകൾക്കും മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്കും ബാധകമല്ല; കണ്ണൂരിൽ പ്രവൃത്തി ദിനം
Jul 10, 2022, 20:40 IST
കാസർകോട്: (www.kasargodvartha.com) കനത്ത മഴ തുടരുകയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജൂലൈ 11 ന് തിങ്കളാഴ്ച ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്കൂളുകൾക്കും ജില്ലാ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു.
കോളജുകൾക്കും മുൻകൂട്ടി പ്രഖ്യാപിച്ച എസ് എസ് എൽ സി സേ പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾക്കും അവധി ബാധകമല്ല. പ്രധാന പുഴകളെല്ലാം കരകവിഞ്ഞാഴുകുകയാണ്. പലയിടത്തും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് അതികൃതർ അറിയിച്ചു.
അതേസമയം കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിദിനമായിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു.
Summary: Heavy Rain: Schools closed Monday