കാസര്‍കോട്ടും വ്യാഴാഴ്ച (16.08.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Aug 15, 2018, 19:06 IST
കാസര്‍കോട്: (www.kasargodvartha.com 15.08.2018) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിൽ വ്യാഴാഴ്ച (16.08.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം എന്‍ ദേവിദാസ് ആണ് ഇക്കാര്യം അറിയിച്ചത്. അംഗണ്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
അതേസമയം ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായുള്ള ഉന്നതതല അടിയന്തിര യോഗവും വ്യാഴാഴ്ച ചേരും. രാവിലെ 10.30 ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. നിയുക്ത ജില്ലാ കലക്ടര്‍ സജിത് ബാബു യോഗത്തില്‍ പങ്കെടുക്കും. മുഴുവന്‍ വകുപ്പുമേധാവികളും യോഗത്തില്‍ കൃത്യസമയത്ത് ആവശ്യമായ വിവരങ്ങള്‍ സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍. ദേവിദാസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Education, District Collector, Heavy Rain; Leave for Kasaragod on Thursday
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Students, Education, District Collector, Heavy Rain; Leave for Kasaragod on Thursday
< !- START disable copy paste -->