Schools closed | കനത്ത മഴ: കാസർകോട്, മഞ്ചേശ്വരം താലൂകിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജൂലൈ ഒന്നിന് അവധി
Jun 30, 2022, 23:43 IST
കാസർകോട്: (www.kasargodvartha.com) കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, മഞ്ചേശ്വരം താലൂകുകളിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് വെള്ളിയാഴ്ച (ജൂലൈ ഒന്ന്) അവധി പ്രഖ്യാപിച്ചു.
കോളജുകൾക്ക് അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.
അതേസമയം പുഴകളിൽ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
കർണാടകയിൽ മഴ ശക്തമായത് കാരണം കാസർകോട്ടെ പുഴകളിലേക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസങ്ങളിൽശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രവചിച്ചിട്ടുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹൊസ്ദുർഗ് താലൂകിൽ വീടുകൾ തകരുകയും കിണർ ഇടിയുകയും ചെയ്തിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Top-Headlines, Rain, Students, Education, School, District Collector, Manjeshwaram, College, Heavy Rain, heavy rain; Holidays for educational institutions in Kasaragod and Manjeswaram taluk on July 1.
< !- START disable copy paste -->