city-gold-ad-for-blogger

അതിശക്തമായ മഴ: ശനിയാഴ്ച (20/07/2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: (www.kasargodvartha.com 19.07.2019) കാസര്‍കോട് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ശനിയാഴ്ച (20/07/2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശനിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികളോട് ആവശ്യപ്പെട്ടു.

അതിശക്തമായ മഴ: ശനിയാഴ്ച (20/07/2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച വെള്ളിയാഴ്ച കാസര്‍കോട്ട് ശക്തമായ മഴയാണ് പെയ്തത്. പല സ്ഥലങ്ങളിലും വെള്ളം കയറി.

ഞായറാഴ്ചയും തിങ്കളാഴ്ചയും നേരിയ തോതില്‍ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ രണ്ട് ദിവസങ്ങളില്‍ ഗ്രീന്‍ അലേര്‍ട്ടും ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

അതിശക്തമായ മഴ: ശനിയാഴ്ച (20/07/2019) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Keywords:  Kerala, kasaragod, news, Rain, school, Education, Heavy rain: Holiday for educational institutions on Saturday 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia