Award | ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ; ഗ്രാന്‍ഡ് ഫിനാലെയില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി കാസര്‍കോട്ടെ 2 വിദ്യാലയങ്ങള്‍
Mar 2, 2023, 23:29 IST
കാസര്‍കോട്: (www.kasargodvartha.com) പൊതുവിദ്യാഭ്യാസ മികവുകള്‍ കണ്ടെത്തുന്നതിനുള്ള ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ ജില്ലയില്‍ നിന്നും രണ്ട് സ്‌കൂളുകള്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. ഫൈനലിസ്റ്റായ ഗവ.എച് എസ് തച്ചങ്ങാടിന് രണ്ടു ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ജിയുപിഎസ് ചെമ്മനാട് സ്‌കൂള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. അമ്പതാനായിരം രൂപ സമ്മാനമായി ലഭിച്ചു.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപല്‍ സെക്രടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Education, Award, Pinarayi-Vijayan, School, Students, Chemnad, Thiruvananthapuram, Haritha Vidalayam Education Reality Show, V Shivankutty, Haritha Vidalayam Education Reality Show; 2 schools bagged awards in grand finale from Kasaragod.
< !- START disable copy paste -->