city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകർക്ക് വർഷങ്ങളായി ശമ്പളമില്ല; നൽകാനുള്ളത് കോടികൾ; വിശദ റിപോർട് തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.05.2021) സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകർക്ക് വർഷങ്ങളായി വിതരണം ചെയ്യാൻ ബാക്കിയുള്ളത് കോടികൾ. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെ ശമ്പളത്തിൻ്റെ വിശദ റിപോർട് തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം വിവരങ്ങൾ നൽകുവാൻ കഴിഞ്ഞ ദിവസം കോളജ് പ്രിൻസിപൾമാർക്ക് നിർദേശം നൽകിയിരുന്നു.

                                                                      
സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകർക്ക് വർഷങ്ങളായി ശമ്പളമില്ല; നൽകാനുള്ളത് കോടികൾ; വിശദ റിപോർട് തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്



കോടികളുടെ ബാധ്യതയാണ് ശമ്പള വിതരണകാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉള്ളത്. 2000 ൽ പരം ഗസ്റ്റ് അധ്യാപകർക്കാണ് സർകാർ ശമ്പളം നൽകേണ്ടത്. 2013 മുതൽ ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്.

സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകർക്ക് 2013 മുതൽ 2018 വരെ ഉള്ള കാലയളവിൽ 200 ഓളം കോഴ്സുകൾ അനുവദിക്കുകയും മാസം 25,000 രൂപ ശമ്പളവും നിശ്ചയിച്ചിരുന്നു. ഇത് 2018 മുതൽ പിന്നീട് യു ജി സി നിഷ്കർഷിച്ചത് പ്രകാരം ശമ്പളം 40,000 രൂപയായി വർധിപ്പിച്ചിരുന്നു. 2000 ഓളം അധ്യാപകരാണ് ശമ്പളം കാത്ത് ഇപ്പോൾ ദുരിതത്തിൽ കഴിയുന്നത്.



Keywords: Kasaragod, Kanhangad, Kerala, News, College, State, Education, Report, Teacher, Complaint, Guest teachers in aided colleges in the state have not been paid for years; Crores to be paid.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia