സ്‌റ്റൈപ്പന്റ് വര്‍ധിപ്പിച്ചു; അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ഹൗസ് സര്‍ജന്മാരും പിജി വിദ്യാര്‍ത്ഥികളും
Jun 19, 2019, 17:01 IST
കൊല്ലം: (www.kasargodvartha.com 19.06.2019) മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും വ്യാഴാഴ്ച മുതല്‍ ആരംഭിക്കാനൊരുങ്ങിയ അനിശ്ചിതകാല പണിമുടക്ക് മാറ്റി. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌റ്റൈപ്പന്റ് വര്‍ധന ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഉറപ്പ് നടപ്പായില്ലെങ്കില്‍ ജൂലൈ 8 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.
അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നപ്പോള്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ തീരുമാനം നിലനില്‍ക്കെയാണ് ചര്‍ച്ചയെ തുടര്‍ന്ന് സമരം മാറ്റി വെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam, News, Kerala, Education, Top-Headlines, Strike, Students, Guarantee to increase stipend of Medical students, indefinite strike postponed