ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി സുവനീര്‍ പ്രകാശനം ചെയ്തു
Sep 26, 2016, 09:30 IST
പാലക്കുന്ന്: (www.kasargodvartha.com 26/09/2016) ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീര്‍ പ്രശസ്ത സാഹിത്യകാരന്‍ എം എ റഹ് മാന്‍ പ്രകാശനം ചെയ്തു. കാര്യങ്ങള്‍ പഠിക്കുന്നതിലല്ല അത് ഹൃദയത്തില്‍ സ്വാംശീകരിക്കുകയും ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്യുമ്പോഴാണ് വിദ്യാര്‍ത്ഥി ജീവിതം ധന്യമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഠനത്തിനപ്പുറം സര്‍ഗാത്മകമായ ഇടപെടലുകളിലൂടെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യജീവിയായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ കെ മാധവന് ആദരാഞ്ജലികള്‍ അര്‍പിച്ച് ആരംഭിച്ച ചടങ്ങിന് പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സുവനീര്‍ എഡിറ്റര്‍ ചന്ദ്രന്‍ സി സുവനീര്‍ പരിചയപ്പെടുത്തി. അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജി എ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് ജംഷീദ്, മദര്‍ പി ടി എ പ്രസിഡന്റ് റയീസാ ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ എസ് സി കോര്‍ഡിനേറ്റര്‍ ഹസൈനാര്‍ നന്ദി പ്രകാശിപ്പിച്ചു.