ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഗ്യാന്‍ജ്യോതി അവാര്‍ഡുകള്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ് വിതരണം ചെയ്തു
Jun 29, 2015, 10:30 IST
പാലക്കുന്ന്: (www.kasargodvartha.com 29/06/2015) ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍, സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനവും മികച്ച പഠന നിലവാരം കാഴ്ചവെച്ച 130ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്യാന്‍ജ്യോതി അവാര്‍ഡ് വിതരണവും ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ് ബോയിയായി മാസ്റ്റര്‍ മഷൂദ് അലിയും ഹെഡ് ഗേളായി നഫീസത്ത് മര്‍വയും സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 10 മണിക്ക് എത്തിയ ഡെപ്യൂട്ടി കലക്ടറെ സ്‌കൂള്‍ ബാന്‍ഡ് ടീം സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു.
പി.ടി.എ പ്രതിനിധികളായ ജംഷീദ്, ദിവാകരന്‍, റെഹീസാ ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ് ബോയി മഷൂദ് അലി നന്ദി പറഞ്ഞു. ഐ.എസ്.സി. കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Palakunnu, Kasaragod, Kerala, School, Education, Students, Green wood Public School.
Advertisement: