ഒന്നു മുതല്‍ ഏഴുവരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ടാകുന്നു
Jun 2, 2018, 19:47 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2018) കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള എല്ലാ ക്ലാസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ വര്‍ഷത്തെ തന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ മുടക്കി 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
കഴിഞ്ഞവര്‍ഷം മടിക്കൈ, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ 48 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ച് കെല്‍ട്രോണ്‍ നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ഇതോടെ ഒന്നുമുതല്‍ എഴ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ് മുറികള്‍ മുഴുവന്‍ സ്മാര്‍ട്ടാകുന്ന ആദ്യ മണ്ഡലമാകും കാഞ്ഞങ്ങാട്.
Keywords: Kerala, kasaragod, news, school, Kanhangad, Madikai, Karinthalam, Education, Govt schools will be smart