വിവാദത്തിന് വിരാമം; സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കുണിയയില്‍ സ്ഥാപിക്കാന്‍ ഉത്തരവായി
Jul 25, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2014) ഉദുമ മണ്ഡലത്തിന് അനുവദിച്ച ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അടുത്ത അധ്യായന വര്‍ഷം മുതല്‍ കുണിയയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് കൊണ്ട് 2015 അധ്യായന വര്‍ഷം മുതല്‍ കോളജ് ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ബി.കോം വിത്ത് കോ-ഓപ്പറേഷന്‍, ബി.എ.ഇംഗ്ലീഷ് വിത്ത് ബ്രിട്ടീഷ് ഹിസ്റ്ററി ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ.ഹിസ്റ്ററി വിത്ത് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് എന്നീ കോഴ്സുകളാണ് തുടക്കത്തില്‍ ആരംഭിക്കുന്നത്. സ്ഥിരമായ അധ്യാപക നിയമന നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഗസ്റ്റ് അധ്യാപകരെ നിയമിച്ച് കോഴ്‌സ് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.
കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ കോളജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കാഞ്ഞിരിടുക്കത്ത് കോളജ് സ്ഥാപിക്കുമെന്നായിരുന്നു സര്‍ക്കാറിന്റെ അറിയിപ്പ്. എന്നാല്‍ ഇതിനെതിരെ യുഡിഎഫിനകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനും കോളജ് കുണിയയില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Uduma, Kuniya, Govt.college, Arts, Teachers, New year, Education, Course, Academic year, Legal formalities
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067