city-gold-ad-for-blogger
Aster MIMS 10/10/2023

പച്ചത്തുരുത്തുകള്‍ ഒരുക്കിയെടുക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി എ സി മൊയ്തീന്‍

കാസര്‍കോട്‌: (www.kasargodvartha.com 14.10.2020) കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കുന്നതില്‍ മുഖ്യകണ്ണിയായി രൂപപ്പെടുന്നവയാണ് ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്തുകള്‍ എന്നും ഈ വിധത്തില്‍ ഒരുക്കിയെടുക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പ്രഖ്യാപനത്തില്‍ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പച്ചത്തുരുത്തുകള്‍ ഒരുക്കിയെടുക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി എ സി മൊയ്തീന്‍

വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിരവധി മേഖലകളില്‍ ഹരിതചട്ടം നടപ്പിലാക്കി, പച്ചത്തുരുത്ത്, സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി ഇതിനകം മൂന്നു കോടിയോളം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. 

ആഗോള താപനമടക്കുള്ള പ്രതിസന്ധികള്‍ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ 'മരമാണ് മറുപടി'  ക്യാമ്പയിനിലൂടെ കേരളത്തിന്റെ ജൈവ വൈവിധ്യ കലവറയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള മാതൃകാപരമായ നിരവധി പദ്ധതികള്‍ ഓരോ സ്ഥലത്തും കാണാം. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളും എം ജി എന്‍ ആര്‍ ഇ ജി എസ് പദ്ധതികളും വിദ്യാര്‍ത്ഥികളുമടക്കെ എല്ലാ ജനങ്ങളും സാമൂഹ്യ ഉത്തരവാദിത്തോടെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 

ഇവയുടെ പരിപാലനത്തിനുള്ള പ്രത്യേക സംവിധാനങ്ങളും മൂന്നു വര്‍ഷക്കാലത്തേക്ക് നമ്മള്‍ ഒരുക്കിയിട്ടുണ്ട.് നമ്മുടെ പുഴകളെ വീണ്ടെടുക്കലും സംരക്ഷണവും ഉള്‍പ്പടെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യം സര്‍ക്കാരിന്റെ ഒരോ പദ്ധതിയും പദ്ധതി എന്നതിലപ്പുറം ഒരു ജനകീയ വികാരമായി ഉയര്‍ന്നു കഴിഞ്ഞു. ഇത്തരത്തില്‍ മാതൃകാപ്രവര്‍ത്തനം നടത്തിയ സ്ഥലങ്ങളിലൊക്കെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കൂടി. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും വീണ്ടും മലിനമാകാതിരിക്കുന്നതിനുള്ള കരുതലുകള്‍ ഉണ്ടാകുന്നു. ഓരോ കുളത്തിനും ഓരോ ആറിനും പ്രത്യേക ദൂരത്തേക്ക് പ്രത്യേക സന്നദ്ധസംഘടനകളുടെ ചുമതലപ്പെടുത്തി അവയുടെ സംരക്ഷണം ഉറപ്പാക്കുന്നു. ഇങ്ങനെ നാനാ തരത്തില്‍ ബഹുജന പങ്കാളിത്തത്തില്‍  സംരക്ഷണം ഉറപ്പാക്കാനും നൂതനമായ ആശയങ്ങള്‍ നടപ്പാക്കാനുമുള്ള സാധ്യത എല്ലായിടത്തുമുണ്ട്. ഏതു നഗര പ്രദേശം ആയാലും ചെറിയതോതിലെങ്കിലും നമുക്ക് ഒരു പച്ചത്തുരുത്ത് നിര്‍മ്മിക്കാന്‍ നമുക്കാകും. 

വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി ജൈവ വൈവിധ്യ പാര്‍ക്കുകള്‍ ധാരാളം സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സ്‌കൂളുകളില്‍ ജല പരിശോധനയ്ക്ക് വേണ്ടിയുള്ള ലാബുകളും ആരംഭിക്കുകയാണ്. നാളത്തെ ആരോഗ്യമുള്ള തലമുറയ്ക്കുവേണ്ടി നല്ല ഭാവിക്കുവേണ്ടി കരുതിവയ്ക്കാന്‍ തയ്യാറുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Keywords: News, Kerala, Kasaragod, Government, Governments work in preparing greenery is Exemplary: Minister A C Moidheen
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL