Government Action | സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്ന സാഹചര്യം; സ്വകാര്യ സ്കൂളുകൾക്കെതിരെ സർക്കാർ നടപടി കടുപ്പിക്കുമോ? ചർച്ചകൾ സജീവം

● ഈ വർഷവും ഡിവിഷനുകൾ നഷ്ടപ്പെട്ടാൽ അധ്യാപക തസ്തികകളിലും മാറ്റം ഉണ്ടാകും.
● കഴിഞ്ഞവർഷം ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് അധ്യാപകർ പിരിഞ്ഞു പോകേണ്ട അവസ്ഥയുണ്ടായി.
● അത് ഈ വർഷവും ഉണ്ടാവരുതെന്ന പ്രാർത്ഥനയിലാണ് അധ്യാപകരും, പിടിഎ- എസ് എം സി കമ്മിറ്റികളും.
● ഡിവിഷൻ നഷ്ടപ്പെട്ടതിന്റെ കാരണങ്ങൾ ബോധിപ്പിച്ചപ്പോൾ പ്രധാനാധ്യാപകർ ഈ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചതുമാണ്.
● സ്വകാര്യ സ്കൂളുകളിൽ കളി സ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
കാസർകോട്: (KasargodVartha) കഴിഞ്ഞവർഷത്തെ പോലെതന്നെ പുതിയ അധ്യായന വർഷത്തിലും സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുകയും, ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇക്കൊല്ലവുമുണ്ടാകുമോ എന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പിനും, അധ്യാപകർക്കും, പിടിഎ-എസ്എംസി കമ്മിറ്റികൾക്കുമുണ്ട്.
ഈ വർഷവും ഡിവിഷനുകൾ നഷ്ടപ്പെട്ടാൽ അധ്യാപക തസ്തികകളിലും മാറ്റം ഉണ്ടാകും. കഴിഞ്ഞവർഷം ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് അധ്യാപകർ പിരിഞ്ഞു പോകേണ്ട അവസ്ഥയുണ്ടായി. ഡിവിഷൻ നഷ്ടപ്പെട്ടതിന്റെ പേരിൽ നിറകണ്ണുകളോടെയാണ് പല അധ്യാപകരും സ്റ്റാഫ് കൗൺസിൽ യോഗങ്ങളിൽ നിന്ന് യാത്ര പറഞ്ഞ് പോയത്. അത് ഈ വർഷവും ഉണ്ടാവരുതെന്ന പ്രാർത്ഥനയിലാണ് അധ്യാപകരും, പിടിഎ- എസ് എം സി കമ്മിറ്റികളും.
നേരത്തെ സ്കൂളുകളിൽ ഡിവിഷൻ നഷ്ടപ്പെടാതിരിക്കാൻ അധ്യാപകരും, സ്കൂൾ പിടിഎ കമ്മിറ്റി അംഗങ്ങളും വീടുകൾ കയറി ഇറങ്ങുമായിരുന്നു. നാട്ടുകാരായ അധ്യാപകരാണ് ഇതിന് മേൽനോട്ടം വഹിച്ചിരുന്നത്. ഇന്നിപ്പോൾ ഇങ്ങനെയൊരു ശ്രമം അധ്യാപകരുടെ ഭാഗത്തുനിന്നോ, പിടിഎ കമ്മിറ്റി അംഗങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടാകാറില്ല.
നാടിന്റെ മുക്കിലും മൂലയിലും ഓരോ വർഷവും ഉയർന്നുവരുന്ന സ്വകാര്യ ഇംഗ്ലീഷ് നഴ്സറി സ്കൂളുകൾ സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ വരവ് കുറച്ചുവെന്ന അറിവ് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും, സർക്കാറിനുണ്ട്. ഡിവിഷൻ നഷ്ടപ്പെട്ടതിന്റെ കാരണങ്ങൾ ബോധിപ്പിച്ചപ്പോൾ പ്രധാനാധ്യാപകർ ഈ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചതുമാണ്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെയാണ് സ്കൂൾ അധികൃതർ ഈ പ്രാവശ്യവും ആശങ്ക പങ്കുവെക്കുന്നത്.
സ്വകാര്യ സ്കൂളുകളിൽ കളി സ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതി 2024ൽ തന്നെ സർക്കാറിന് നിർദ്ദേശം നൽകിയതുമാണ്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന പല സ്കൂളുകളിലും കെട്ടിടത്തിനകത്ത് കുട്ടികളെ തളച്ചിട്ടാണ് പ്രവർത്തിച്ചു വരുന്നത് എന്ന് ആക്ഷേപമുണ്ട്. കളിസ്ഥലം പോയിട്ട് ടോയ്ലറ്റ് സൗകര്യം പോലുമില്ലാത്ത സ്വകാര്യ സ്കൂളുകൾ ജില്ലയിലുണ്ട്. ഇത്തരത്തിലുള്ള സ്കൂളുകളുടെ ഫയലുകൾ പൊടി പൊടിതട്ടിയെടുത്ത് നടപടി സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എങ്കിൽ കുട്ടികളുടെ കുറവ് സർക്കാർ സ്കൂളുകളിൽ ഉണ്ടാവില്ലെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ വിലയിരുത്തുന്നുണ്ട്.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Government schools in Kerala face declining student enrollment, while discussions around stricter government actions against private schools continue to grow.
#GovernmentSchools #PrivateSchools #Education #StudentEnrollment #KeralaNews #EducationSector