Education | ഗവ. എൽ.പി. സ്കൂൾ കമ്പാറിൻ്റെ സുവർണ ജൂബിലി ആഘോഷം

● ജൂബിലി മഹോത്സവവും പി.കെ. മാഹിൻ ഹാജി സ്മാരക കവാടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നെല്ലിക്കുന്ന് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
● ചടങ്ങിൽ നിരവധി അധ്യാപകരെ ആദരിച്ചു.
● വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം സിനിമ ആർട്ടിസ്റ്റ് ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) കമ്പാർ ഗവ. എൽ.പി. സ്കൂളിൻ്റെ സുവർണ ജൂബിലി മഹോത്സവവും പി.കെ. മാഹിൻ ഹാജി സ്മാരക കവാടത്തിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ, വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനത്ത് നസീർ, കദീജ അമീർ, നിസാർ കുളങ്ങര, അസ്മീന ഷാഫി, കാസർകോട് ഡി.ഡി.ഇ. കെ. മധുസൂദനൻ, എ.ഇ.ഒ. അഗസ്റ്റിൻ ബർണാഡ് മോന്തെരോ, ഖാസിം (ബി.പി.സി.-ബി.ആർ.സി.) കുടുലു, വില്ലേജ് ഓഫീസർ എം.ബി. ജയപ്രകാശ് ആചാര്യ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ റസിയ, പി.എം. മുനീർ ഹാജി, ഹമീദ് പറപ്പാടി, ജമാൽ ഹുസൈൻ ഹാജി, ബേബി രാജ്, എ.കെ. കമ്പാർ, ഹാരിസ്, പൂർണിമ, പി.എം. സാജിർ, മുഹമ്മദ് (ജുന്നി), ഡി.എസ്. ആസിഫ്, തെജസ് ഹരീഷ്, ഗൗതം, സാബിർ, പി.ആർ. ശ്രീലത, കെ. വിദ്യാലക്ഷ്മി, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ നിരവധി അധ്യാപകരെ ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ അമ്മു മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലോകേഷ് എം.ബി. ആചാർ കമ്പാർ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം സിനിമ ആർട്ടിസ്റ്റ് ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!
Kambar Government LP School’s Golden Jubilee celebration and the inauguration of the PK Mahin Haji Memorial Arch were held, with educational minister V. Shivan Kutti attending.
#GoldenJubilee #EducationNews #Kasaragod #SchoolCelebration #CulturalProgram #PKMahinHaji