കമ്പ്യൂട്ടര്‍ സയന്‍സാണ് വിഷയം, പക്ഷെ ഗോപിയുടെ കമ്പ്യൂട്ടറില്‍ പിറക്കുന്നത് കര്‍ണാടക സംഗീതം
Oct 3, 2014, 15:43 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 03.10.2014) ഗോപി നീലേശ്വരം ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്. കമ്പ്യൂട്ടര്‍ സയന്‍സാണ് വിഷയം. പക്ഷെ കമ്പ്യൂട്ടറില്‍ പിറക്കുന്ന യാന്ത്രിക സംഗീതമല്ല, മാന്ത്രികമായ കര്‍ണാടക സംഗീതമാണ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഗോപിയുടെ ഉപാസന മണ്ഡലം.
നവരാത്രി സംഗീതവേദികള്‍ ഗോപിയെന്ന സംഗീതജ്ഞനെ ആഹ്ലാദപൂര്‍വം സ്വാഗതം ചെയ്യുകയാണ്. സ്വന്തമായ ആലാപനശൈലി രൂപപ്പെടുത്താനുള്ള ശ്രമം ഈ യുവഗായകന്റെ കചേരികളെ പുതുമയുള്ള അനുഭവമാക്കുന്നു. നീലേശ്വരം സ്വദേശിയായ ഗോപി സ്‌കൂള്‍ പഠനകാലത്ത് വെള്ളിക്കോത്ത് വിഷ്ണുഭട്ട്, കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. പഠനകാലത് സംഗീത വേദികളിലെ നിത്യസാന്നിധ്യമായിരുന്നു ഇദ്ദേഹം.
പ്രസാദം നിറഞ്ഞ ശബ്ദത്തിനുടമയായ ഈ അധ്യാപക ഗായകന്‍ 12 വര്‍ഷങ്ങളായി കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ മാസ്റ്ററില്‍ നിന്നും സംഗീത പഠനം നടത്തിവരുന്നു. കാസര്‍കോട് താലൂക്ക് ഓഫീസ് ജീവനക്കാരിയായ സൗമ്യയാണ് ഭാര്യ. പാര്‍വതി, പ്രണവി എന്നിവര്‍ മക്കളാണ്.
മഹാലക്ഷ്മിപുരം മഹിഷമര്‍ദിനി ക്ഷേത്രത്തില്‍ ഗോപി നടത്തിയ സംഗീത കച്ചേരി സങ്കേതികയ്ക്കപ്പുറം സൗന്ദര്യാത്മകതയെ തഴുകുന്ന രാഗസഞ്ചാരം കൊണ്ട് ശ്രദ്ധേയമായി. സിംഹേന്ദ്രമാധ്യമ രാഗത്തിലുള്ള 'നിന്നെ നമ്മിതി' എന്ന കീര്‍ത്തനതിന്റെ സ്വരാലാപനം തന്നെ ഗായകന്റെ സംഗീത ഭാവിയുടെ ശുഭസൂചനയായിരുന്നു. എന്നതവം, അലൈപായുതെ എന്നീ പരിചിത ഗാനങ്ങളിലൂടെ സാധാരണ സംഗീത പ്രേമികളെ പോലും ലയലഹരിയിലെത്തിക്കാന്‍ ഗോപിക്കു സാധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Teacher, School, Singer, Chattanchal, Education, Gopi, Chattanchal Higher Secondary School, Computer Teacher.
Advertisement: