ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
Jun 13, 2014, 18:14 IST
ഉദുമ: (www.kasargodvartha.com 13.06.2014) സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉദുമ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. സ്‌കൂള്‍ രൂപീകൃതമായ 1964 മുതല്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് സംഗമം സംഘടിപ്പിച്ചത്.
സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കലാ - സാഹിത്യ - സാംസ്‌കാരിക പരിപാടികളും നടക്കും. മണ്‍ മറഞ്ഞ കൂട്ടുകാരുടെയും അധ്യാപകരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചായിരുന്നു സംഗമം തുടങ്ങിയത്. പഴയ കാല ഓര്‍മകളെ പുതുക്കുന്നതായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം. പ്രമുഖ സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു.
പാറയില്‍ അബൂബക്കള്‍ അധ്യക്ഷത വഹിച്ചു. ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്ത്യാനി ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ പ്രഭാകരന്‍ മാസ്റ്റര്‍, വത്സല ടീച്ചര്‍, കെ.എ. ഗഫൂര്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ ഹംസ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈസല്‍ സ്വാഗതവും കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords : Udma, Old student, Meet, Kasaragod, Education, School, Inauguration.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067