city-gold-ad-for-blogger

കാസർകോട് ജില്ലയിൽ പ്ലസ് ടു ജിയോളജി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ കുട്ടികൾക്കും എ പ്ലസ് ജേതാക്കൾക്കും ജിയോളജി ടീച്ചേഴ്സ് ഫോറത്തിന്റെ ആദരം; വിജയികളുടെ സ്കൂൾ തിരിച്ചുള്ള പൂർണ്ണ പട്ടിക വായിക്കാം

Image representing the felicitation of geology students
Photo: Special Arrangement

● ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് അനുമോദന ചടങ്ങ് നടന്നത്
● ഉത്തരമേഖല വിജിലൻസ് എസ്പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു
● ജിയോളജിയിൽ മുഴുവൻ മാർക്കും നേടിയ ആറ് വിദ്യാർഥികൾക്ക് പ്രത്യേക അനുമോദനം
● ജിയോളജി പഠിച്ച് ഉന്നത പദവിയിലെത്തിയ മൂന്ന് പൂർവ വിദ്യാർഥികളെ ആദരിച്ചു

കാസർകോട്: (KasargodVartha) ഹയർ സെക്കൻഡറി ജിയോളജി ടീച്ചേഴ്സ് ഫോറം കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025–26 അധ്യയന വർഷത്തിൽ പ്ലസ് ടു ജിയോളജി വിഷയത്തിൽ മുഴുവൻ മാർക്കും എ പ്ലസും നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉപഹാര വിതരണവും സംഘടിപ്പിച്ചു. ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്.

Image representing the felicitation of geology students

ഉത്തരമേഖല വിജിലൻസ് എസ്.പി പി. ബാലകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന്, ജിയോളജി പഠിച്ച് ഉന്നത നിലയിൽ എത്തിയ എ. ഗോപിനാഥൻ നായർ, മേഘ, സൗമ്യ എന്നിവരെ വേദിയിൽ പ്രത്യേകം ആദരിച്ചു.

Image representing the felicitation of geology students

Image representing the felicitation of geology students

ഉത്തര മേഖല വിജിലൻസ് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച പി. ബാലകൃഷ്ണൻ നായർക്ക് ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എൻ. ദിലീപ് കുമാർ, പി.ടി.എ പ്രസിഡന്റ് കെ.വി. രഘുനാഥൻ മാസ്റ്റർ എന്നിവർ ചേർന്ന് ചടങ്ങിൽ ഉപഹാരം നൽകി.

Image representing the felicitation of geology students

പരിപാടിയിൽ ഇ. സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, ഗ്രാമപഞ്ചായത്തംഗങ്ങളായ ഹംസ ദേളി, സി.കെ. വേണുമാസ്റ്റർ, എച്ച്.എം പി. ആശ, കെ.വി. അഷ്റഫ്, അബ്ബാസ് നാലംവാതുക്കൽ, ജോയ് ജോസ് പോൾ, കെ. ബാലകൃഷ്ണൻ, കെ. വിശ്വനാഥ, പി. പുഷ്പ, ടി.ആർ. രഞ്ജിത്ത്, എ. ധനലക്ഷ്മി, ലാവണ്യ, ദീപ, ആദിത് നാരായണൻ, ഗോകുൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

geology teachers forum honors plus two students kasaragod

Image representing the felicitation of geology students

മുഴുവൻ മാർക്കും നേടിയ മിടുക്കർ

പ്ലസ് ടു ജിയോളജി പരീക്ഷയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആറ് വിദ്യാർത്ഥികൾ മുഴുവൻ മാർക്കും കരസ്ഥമാക്കി നാടിന് അഭിമാനമായി. ഉന്നത വിജയം കരസ്ഥമാക്കിയ ഈ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ജിയോളജിയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളും സ്കൂളുകളും താഴെ പറയുന്നവയാണ്:

Image representing the felicitation of geology students

  • അബ്ദുൽ റഹ്മാൻ (ജിഎച്ച്എസ്എസ് ചെമ്മനാട്)

  • ആര്യ എസ് (ഡോ. എജിഎച്ച്എസ്എസ് കോടോത്ത്)

  • മേഘ ആർ (ഡോ. എജിഎച്ച്എസ്എസ് കോടോത്ത്)

  • ജിത പി കെ (ജിഎച്ച്എസ്എസ് ഉദുമ)

  • ഫാത്തിമ നഹീറ (ജിഎച്ച്എസ്എസ് ചന്ദ്രഗിരി)

  • സാക്ഷി വി എസ് (ജിഎച്ച്എസ്എസ് മൊഗ്രാൽ പുത്തൂർ)

എ പ്ലസ്, മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളും സ്കൂളുകളും:

ജി.എച്ച്.എസ്.എസ് തായന്നൂർ 

  • ഗോപിക

  • നിവേദ്യ നാരായണൻ

  • അനന്തിക ടി.വി

  • നന്ദു എൻ

  • ആൻമരിയ എം.എസ്

  • അർച്ചന മോഹനൻ പി

  • ആര്യ കെ

  • സംഗീത കെ.വി

  • ശരണ്യ കെ

ജി.എച്ച്.എസ്.എസ് ഉദുമ 

  • അംബിക കെ

  • മറിയം ഷംന

  • ആര്യ കെ

  • മിഥുന എം

  • ദിൽഷ ഉണ്ണി

  • ശിവപ്രിയ പി.വി

ജി.എച്ച്.എസ്.എസ് പൈവളികെ നഗർ 

  • കീർത്തൻ

  • ഫാത്തിമത്ത് മർവ പി

  • ഫാത്തിമത്ത് ഷംന

  • കാവ്യശ്രീ

ജി.എച്ച്.എസ്.എസ് ചെമ്മനാട് 

  • ദേവിക എം

  • ഫാത്തിമത്ത് ബൽക്കീസ്

  • ഫാത്തിമത്ത് തസ്‌രിയ

  • ഗോപിക ശ്രീ യു

  • കൃതിക ആർ.എസ്

  • ശ്രീനന്ദ പി

  • ഗീതു സി

  • പമ്മണി

  • പ്രാർത്ഥന കെ.പി

  • ഫാത്തിമത്ത് ശഹമ പി.എം

  • സൈനബത്ത് റോഷന എസ്.ടി

ജി.എച്ച്.എസ്.എസ് മൊഗ്രാൽപുത്തൂർ 

  • തൃഷ എം

  • ശ്രീലക്ഷ്മി എസ്. റാം

ജി.എച്ച്.എസ്.എസ് എടനീർ 

  • മറിയമത്ത് മുബഷിറ

  • യദു കൃഷ്ണൻ സി.എച്ച്

  • ദേവിക എസ്.എൻ

  • സൈനബത്ത് മെഹ്നാസ്

ജി.എച്ച്.എസ്.എസ് കുണ്ടംകുഴി 

  • നവീൻരാജ് പി

  • അതുല്യ കെ.ബി

ജി.എച്ച്.എസ്.എസ് മംഗൽപാടി 

  • ഖദീജത്ത് ഷിയാന

ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി 

  • ആദില

  • ദേവിക എസ്

  • ഫാത്തിമത്ത് ആത്തിഫ

  • ഫാത്തിമത്ത് തബ്ഷീറ

  • മറിയം റുബ ഇസഡ്

  • നഫീസത്ത് നഫ്‌ല സി.എ

  • അർഷീന അൽത്താഫ്

ജി.എച്ച്.എസ്.എസ് ബേത്തൂർപ്പാറ

  • അഫ്‌രീന ടി.പി

  • ശ്രീനന്ദ എസ്

  • ഐശ്വര്യ കെ

ഡോ. എ.ജി.എച്ച്.എസ്.എസ് കോടോത്ത് 

  • ഹൃദ്യ എം

  • ആഷിക് കൃഷ്ണ

ജി.എച്ച്.എസ്.എസ് മാലോത്ത് കസബ 

  • അക്ഷയ് സുഭാഷ്

  • പ്രിയൻ നാരായണൻ

  • അശ്വതി മോഹനൻ

  • നിരഞ്ജന പി.കെ

  • ശ്രീരേഖ പി.ആർ

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: The Higher Secondary Geology Teachers Forum Kasaragod District Committee organized a felicitation ceremony at Udma GHSS for Plus Two students who scored full marks and A+ in the Geology exam. Vigilance SP P Balakrishnan Nair inaugurated the event and distributed the awards.

#GeologyTeachersForum #KasaragodNews #PlusTwoResult #EducationNews #KeralaStudents #Udma #GHSS #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia