Values | ഗാന്ധി ദർശൻ വേദി പഠന ക്യാമ്പ്: ഗാന്ധിയൻ മൂല്യങ്ങൾക്ക് പുതുജീവൻ
● സംസ്ഥാന ചെയർമാൻ ഡോ. എം. സി. ദിലീപ് കുമാർ ഗാന്ധിയൻ മൂല്യങ്ങൾ പരിരക്ഷിക്കാനുള്ള മാതൃക വ്യക്തമാക്കിയുള്ള പ്രസംഗം നടത്തി.
● "ഗാന്ധിസം - എ ഐ യുഗത്തിൽ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
● രമേശ് കാവിൽ ഗാന്ധിയൻ ആശയങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട്: (KasargodVartha) ഗാന്ധിജിയുടെ ആശയങ്ങൾ ഇന്നത്തെ തലമുറയിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഗാന്ധി ദർശൻ വേദിയുടെ ജില്ലാ പഠന ക്യാമ്പ് ശ്രദ്ധേയമയി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും അടുത്തറിയാനുള്ള അവസരമായി.
ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ത്യാഗവും ലാളിത്യവും ചേർത്തുവച്ച സത്യസന്ധമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇന്ത്യയുടെ മതേതര മൂല്യങ്ങൾ സുരക്ഷിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ജീവിതം പഠിക്കാൻ പുതിയ തലമുറ മുന്നോട്ടുവന്നാൽ മാത്രമേ രാഷ്ട്ര പുനർനിർമാണം സാധ്യമാകൂവെന്നും ഗാന്ധിയൻ മൂല്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ രാജ്യത്തിന്റെ മതേതരത്വവും സമാധാനവും സംരക്ഷിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. ബാലകൃഷ്ണൻ, ഷാഫി ചൂരിപ്പള്ളം, പി.യു.കെ. നായർ എന്നിവർ സംസാരിച്ചു. 'ഗാന്ധിസം - എ ഐ യുഗത്തിൽ' എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ സെമിനാർ ഉദ്ഘാടനം ചെയ്തു. സിജോ അമ്പാട്ട് മോഡറേറ്ററായി. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, ജില്ലാ ജനറൽ സെക്രട്ടറി വി എം. സാന്ദ്ര, സയിദ ഷാജഹാൻ, പീതാംബരൻ പാടി എന്നിവർ സംസാരിച്ചു.
ഗാന്ധിസത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് പ്രശസ്ത ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവിൽ ക്ലാസെടുത്തത് ക്യാമ്പിന്റെ മറ്റൊരു ആകർഷണമായിരുന്നു. അദ്ദേഹം ഗാന്ധിയൻ ആശയങ്ങളെ സമകാലിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിച്ചു. എ.വി.ബാബു മാസ്റ്റർ, രവീന്ദ്രൻ കരിച്ചേരി, എം.എം ശങ്കരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഗാന്ധിജിയുടെ ജീവിതം പ്രതിപാദിക്കുന്ന ഫോട്ടോ പ്രദർശനം നടന്നു.
#GandhiVisionForum #GandhianValues #YouthCamp #Peace #Secularism #GandhiRelevance