ഫ്രണ്ട്‌സ് പച്ചംബള സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
Jun 7, 2015, 09:21 IST
ബന്തിയോട്: (www.kasargodvartha.com 07/06/2015) ഫ്രണ്ട്‌സ് പച്ചംബള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ഇ.പി മുഹമ്മദ് മെമ്മോറിയല്‍ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാമത് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ച് ഹേരൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ 100 ശതമാനം വിജയം നേടിയ മുഴുവന്‍ കുട്ടികളെയും, 17 വര്‍ഷം സ്‌കൂളില്‍ സേവനമനുഷ്ടിച്ച ഷിജ ടീച്ചറെയും, സജീവന്‍ മാഷിനെയും ആദരിച്ചു. സ്‌കൂളിലെ മറ്റു അധ്യാപകരെ അനുമോദിച്ചു.

ഇസ്മാഈല്‍ പച്ചംബള അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. എ.കെ ആരിഫ്, സുധാകര എന്‍, ബി.പി മുഹമ്മദ്, സെഡ് എ കയ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ലബ്ബ്, ലൈബ്രറി സെക്രട്ടറി മജീദ് പച്ചംബള സ്വാഗതവും ലൈബ്രറി വൈസ് പ്രസിഡണ്ട് ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
Keywords : Kumbala, Kasaragod, Kerala, Education, School, Students, N.A Nellikunnu, Inauguration, MLA.