ജി.എച്ച്.എസ്.എസില്‍ സൗഹൃദക്ലബ് 'ഫ്രൈഡേ ഫ്രണ്ട്ഷിപ്' പരിപാടികള്‍ക്ക് തുടക്കം കുറിച്ചു
Jul 3, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 03/07/2015) ജി.എച്ച്.എസ്.എസ് കാസര്‍കോട് സൗഹൃദ ക്ലബ്ബിന്റെ ആഴ്ച തോറുമുള്ള 'ഫ്രൈഡെ ഫ്രണ്ട്ഷിപ്' പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. മുന്‍ വിദ്യാര്‍ത്ഥിയും മിമിക്രി സംസ്ഥാന തല ജേതാവും ഇപ്പോള്‍ ചെന്നൈ ഐ.ഐ.ടി. വിദ്യാര്‍ത്ഥിയുമായ കെ.പി. മണി ഉദ്ഘാടനം ചെയ്തു.
ധനുഷ് കെ.വി., അശ്വിനി പി. എന്നീ വിദ്യാര്‍തഥികളുടെ ചിത്ര പ്രദര്‍ശനം, ദേവീ കിരണിന്റെ നാടന്‍ പാട്ട്, ഫസീലയുടെ പുസ്തകാവലോകനം തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഗീതാ ജി. തോപ്പില്‍, വിദ്യാര്‍ത്ഥിനികളായ കുമാരി മാളവിക, ശില്‍പ കെ.ജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords : Kasaragod, GHSS, School, Programme, Inauguration, Education, Friday Friendship.