city-gold-ad-for-blogger

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സ്വാതന്ത്ര്യ പദയാത്ര സംഘടിപ്പിച്ചു

പെരിയ: (www.kasargodvartha.com 23/08/2016) കേരള കേന്ദ്ര സര്‍വകലാശാലയില്‍ കഴിഞ്ഞ 15 ദിവസമായി നടന്നുവരുന്ന 70-ാം സ്വാതന്ത്ര്യദിനപക്ഷാചരണം സമാപിച്ചു. പെരിയയില്‍ നിന്നും ആരംഭിച്ച വര്‍ണാഭമായ സ്വാതന്ത്ര്യപദയാത്ര കേന്ദ്രസര്‍വകലാശാലയുടെ പെരിയ ക്യാമ്പസില്‍ സമാപിച്ചു.

പദയാത്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ജി ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിനുശേഷം നടന്ന ചടങ്ങില്‍ പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണന്‍ നീലേശ്വരത്തിനെ വൈസ് ചാന്‍സലര്‍ ഉപഹാരം നല്‍കി പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ. ഡോ. കെ പി. സുരേഷ് സംസാരിച്ചു.

ഡിനോഫ് സ്റ്റുഡന്റ് വെല്‍ഫയര്‍ ഡോ. അമൃത് ജി കുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍) സ്വാഗതവും, കോ- ഓര്‍ഡിനേറ്റര്‍ ഡോ. എച്ച് പി ഗുരുശങ്കര (അസോസിയേറ്റ് പ്രൊഫസര്‍) നന്ദിയും പറഞ്ഞു.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സ്വാതന്ത്ര്യ പദയാത്ര സംഘടിപ്പിച്ചു

Keywords : Periya, Central University, Programme, Inauguration, Education, Students, Independence Day.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia