city-gold-ad-for-blogger

പി എസ് സി പരീക്ഷകള്‍ക്ക് ചെര്‍ക്കളയില്‍ സൗജന്യ പരിശീലനം

ചെര്‍ക്കള: (www.kasargodvartha.com 16/06/2016) സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ച് വരുന്ന മുസ്ലീം യുവ ജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിന്റെ ചെര്‍ക്കളയിലുള്ള പരിശീലന കേന്ദ്രത്തില്‍ നിന്നും മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരീശീലനം നേടുന്നതിന് ജൂലൈയില്‍ തുടങ്ങുന്ന അടുത്ത ബാച്ചിലേക്ക് ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പി എസ് സി പരീക്ഷകള്‍ക്ക് ചെര്‍ക്കളയില്‍ സൗജന്യ പരിശീലനംപി എസ് സി, യു പി എസ് സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ഐ ബി പി എസ്, ആര്‍ ആര്‍ ബി തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സരപരീക്ഷാ പരിശീലനത്തിന്ന് റഗുലര്‍ ഹോളിഡേ ബാച്ചുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. അപേക്ഷകന്‍ പ്രായം, ഫോണ്‍ നമ്പര്‍, പൂര്‍ണമായ മേല്‍വിലാസം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്, ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ബില്‍ഡിംഗ്, ചെര്‍ക്കള, കാസര്‍കോട് 671541 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ജൂണ്‍ 22ന് മുമ്പ് അപേക്ഷിക്കുക.

വിവരങ്ങള്‍ക്ക് : 04994 281142, 9446667542 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Keywords : PSC, Cherkala, Examination, Education, Training.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia