നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓണ്‍ലൈന്‍ നീറ്റ് കോച്ചിങ്
Nov 26, 2019, 19:19 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2019) കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മെഡിക്കല്‍ പ്രവേശനത്തിനുളള ദേശീയ പ്രവേശന പരീക്ഷായായ നീറ്റ് എക്സാമിന് വേണ്ടി തയ്യാറാകുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് ആരംഭിച്ചതായി മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി രമേശ് പോക്രിയാല്‍ നിഷാങ്ക് ലോക്‌സഭയില്‍ അറിയിച്ചു. കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്റ്റഡി വെബ്‌സ് ഓഫ് ആക്റ്റീവ് ലേര്‍ണിംഗ് ഫോര്‍ യങ് അസ്പയറിങ് മൈന്‍ഡ്സ് (സ്വയം) എന്ന്‌പേരിട്ടിരിക്കുന്ന ഈ ഓണ്‍ലൈന്‍ കോച്ചിംഗ് സംവിധാനം വഴി വീഡിയോ ലക്ച്ചര്‍, വായനാ സാമഗ്രികകള്‍, സ്വയം മൂല്യ നിര്‍ണയ സംവിധാനങ്ങള്‍ എന്നിവയിലൂടെ 9 ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം തല വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്തുവാനുള്ള സംവിധാനം ഒരുക്കുന്നു.
ഇന്ററാക്ടീവ് രീതിയിലുള്ളതാണ് ഈ ഓണ്‍ലൈന്‍ സംവിധാനം. ഏതു സമയത്തും ആര്‍ക്കും യാതൊരു ഫീസും നല്‍കാതെ ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഐഐടി - പ്രൊഫസ്സര്‍ അസിസ്റ്റന്റ് ലേര്‍ണിംഗ് (ഐഐടി-പാല്‍) എന്നൊരു മറ്റൊരു ഓണ്‍ലൈന്‍ കോച്ചിംഗ് സംവിധാനവും ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, എന്നീ വിഷയങ്ങളില്‍ ഐ ഐ ടി പ്രൊഫസ്സര്‍മാരും, കേന്ദ്രീയ വിദ്യാലയ അധ്യാപകരും പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോകളാണ് ഐഐ-പാല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുക. ഇവ സൗജന്യമായി സ്വയം പ്രഭ ടിവി ചാനലുകളില്‍ ലഭ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, Coaching, Examination, Students, Education, Rajmohan Unnithan, Minister, Free NEET Coaching for Underprivileged Students.