city-gold-ad-for-blogger

മിടുക്കിന്റെ മികവില്‍ കൃഷ്ണപ്രിയയ്ക്ക് ഹീര കോളജില്‍ സൗജന്യ പഠനം

കാസര്‍കോട്: (www.kasargodvartha.com 07/07/2015) പഠന മികവില്‍ നാട്ടുകാരുടെ അഭിമാനമായി മാറിയ കൃഷ്ണപ്രിയയ്ക്ക് സൗജന്യ എഞ്ചിനീയറിംങ്ങ് പഠനം ഒരുക്കി ഹീര എഞ്ചിനീയറിംങ്ങ് കോളജ്. സയന്‍സ് വിഷയത്തില്‍ പഠനമികവുകൊണ്ട് പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയിട്ടും ഉപരിപഠനത്തിന് വഴികാണാതെ കഷ്ടപ്പെട്ടിരുന്ന ബേത്തൂര്‍പാറ കോളിക്കുണ്ടിലെ അംഗന്‍വാടി ഹെല്‍പ്പര്‍ ലതയുടെ മകളും ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായിരുന്ന കൃഷ്ണപ്രിയയ്ക്കാണ് തിരുവനന്തപുരം നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന ഹീര എഞ്ചിനീയറിംഗ് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് സൗജന്യ പ്രവേശനം അനുവദിച്ചത്.

നാലു വര്‍ഷത്തേക്കുള്ള നാല് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കി സൗജന്യമായി പഠിപ്പിക്കാനാണ് കോളജ് അധികൃതര്‍ തയ്യാറായത്. നിര്‍ധന കുടുംബാംഗമായിരുന്ന കൃഷ്ണപ്രിയയുടെ തുടര്‍പഠനം വഴിമുട്ടിയത് ശ്രദ്ധയില്‍പെട്ട സാമൂഹ്യ പ്രവര്‍ത്തകനും അധ്യാപകനുമായ ചെമ്പ്രകാനത്തെ കെ.എം അനില്‍ കുമാര്‍ മുഖേനയാണ് കോളജില്‍ പ്രവേശനം സാധ്യമാക്കിയത്.

കോളജ് ചെയര്‍മാന്‍ ഡോ. എ.ആര്‍ ബാബു നേരിട്ടാണ് കൃഷ്ണപ്രിയയുടെ പ്രവേശനകാര്യം അറിയിച്ചത്. കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ചെലവുകള്‍ക്കായി സ്‌കൂള്‍ പി.ടി.എ പതിനായിരം രൂപയും, കെ.എസ്.ടി.എ ചട്ടഞ്ചാല്‍ യൂണിറ്റ് അയ്യായ്യിരം രൂപയുടെ ധനസഹായം ചടങ്ങളില്‍ വെച്ച് കൈമാറി.

ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹീര കോളജ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എം.എം ഷെരീഫിന്റെ സാന്നിധ്യത്തില്‍ ജില്ലാഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാദേവി സൗജന്യ പഠന സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു. ടി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.എം അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല ധാരണപത്രം ഏറ്റുവാങ്ങി. ഉന്നത വിജയികളെ ജില്ലാപഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഉപഹാരം നല്‍കി അനുമോദിച്ചു.

വിദ്യാര്‍ത്ഥിനിക്കുള്ള പി.ടി.എയുടേയും കെ.എസ്.ടി.എ യൂണിറ്റിന്റെയും ധനസഹായം മൊയ്തീന്‍കുട്ടി ഹാജി നല്‍കി. മൂസ ബി ചെര്‍ക്കള, ഷംസുദ്ദീന്‍ നെക്കല്‍, ടി.കെ ജമീല, പി.കെ ഗീത, രാഘവന്‍ നായര്‍, സുലൈമാന്‍ ബാദുഷ, എം. ബാലഗോപാലന്‍, രാധ കെ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. മോഹനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.എച്ച് മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മിടുക്കിന്റെ മികവില്‍ കൃഷ്ണപ്രിയയ്ക്ക് ഹീര കോളജില്‍ സൗജന്യ പഠനം


Keywords :  Education, Kasaragod, Student, Kerala,  Free Education. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia