city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

March to Collectorate | കാസര്‍കോടിനോടുള്ള വിദ്യാഭ്യാസ അവഗണന; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കലക്ട്രേറ്റ് മാര്‍ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com) വിദ്യാഭ്യാസം അവകാശമാണ്, ഔദാര്യമല്ല എന്ന തലക്കെട്ടില്‍ മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ചില്‍ പ്രതിഷേധമിരമ്പി. താല്‍കാലിക ബാചുകള്‍ക്ക് പകരം സ്ഥിരം ബാചുകള്‍ അനുവദിക്കുക, സര്‍കാര്‍, എയിഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക, എസ്എസ്എല്‍സി വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പഠനാവസരം ഉറപ്പ് വരുത്തുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച് നടത്തിയത്.
                
March to Collectorate | കാസര്‍കോടിനോടുള്ള വിദ്യാഭ്യാസ അവഗണന; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കലക്ട്രേറ്റ് മാര്‍ച് നടത്തി

ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ താല്‍ക്കാലികമായ സീറ്റ് വര്‍ധനവെന്ന പൊടിക്കൈകളല്ല, സ്ഥിരമായ പുതിയ ബാചുകളാണ് വേണ്ടതെന്ന് മാര്‍ച് ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ജില്ലയില്‍ കുറവുള്ള 147 പുതിയ ബാചുകള്‍ ഉടന്‍ അനുവദിക്കണം, ഹൈസ്‌കൂളുകള്‍ ഹയര്‍ സെകന്‍ഡറിയായി ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ ഗവ. മെഡികല്‍ കോളജ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും, ഗവ എന്‍ജിനീയറിംഗ് കോളജ്, ലോ കോളജ് അനുവദിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രടറി കെകെ അശ്റഫ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന കമിറ്റിയംഗം സി എച് മുത്വലിബ്, ജില്ലാ ട്രഷറര്‍ അമ്പൂഞ്ഞി തലക്ലായി, എഫ്‌ഐടിയു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, ടി കെ അശ്റഫ് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രടറി റാശിദ് മുഹ്യുദ്ദീന്‍ സ്വാഗതവും ശഹ്ബാസ് കോളിയാട്ട് നന്ദിയും പറഞ്ഞു. സന്ദീപ് പെരിയ, വാജിദ് എന്‍എം, പികെ അബ്ദുല്ല, നഹാര്‍ കടവത്ത്, എന്‍എം റിയാസ്, ഇബാദ അശ്റഫ്, തഹാനി അബ്ദുല്‍ സലാം, റാസിഖ് മഞ്ചേശ്വരം, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, തബ്ശീര്‍ കമ്പാര്‍ തുടങ്ങിയവര്‍ മാര്‍ചിന് നേതൃത്വം നല്‍കി.

Keywords: News, Kerala, Kasaragod, Top-Headlines, Protest, March, Collectorate, Government, Education, Students, Fraternity Movement, March to Collectorate, Fraternity movement held march to Collectorate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia