city-gold-ad-for-blogger

കുട്ടികൾക്കായി എജു കോൺക്ലേവ് പ്രഥമ എഡിഷൻ സെപ്റ്റംബർ 12-ന് ബേക്കൽ ബീച്ച് പാർക്കിൽ നടക്കും

First edition of Kasaragod Edu Conclave to be held at Bekal Beach Park on September 12
KasargodVartha Photo

● പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ 150 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കും
● വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ഏഴ് സെഷനുകൾ നടക്കും
● വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും
● 'കാസർകോടിനൊരിടം', വിൻടച്ച് ഹോസ്പിറ്റൽ, ദി കാസർകോട് ന്യൂറോ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി

കാസർകോട്: (KasargodVartha) ജില്ലയിലെ കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകൾ വികസിപ്പിക്കാനും വിദ്യാഭ്യാസ അവസരങ്ങൾ ജനകീയമാക്കാനും ലക്ഷ്യമിട്ട് പ്രഥമ കാസർകോട് എജു കോൺക്ലേവ് സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 12 ശനിയാഴ്ച ബേക്കൽ ബീച്ച് പാർക്കിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെഷനുകളും പ്രമുഖരും

രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന കോൺക്ലേവ് വൈകുന്നേരം അഞ്ചിന് സമാപിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന 150 വിദ്യാർഥികളാണ് എജു കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഓരോ വിദ്യാർഥിയോടൊപ്പവും ഒരു രക്ഷിതാവിനും പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

മത്സരപരീക്ഷകൾ, ആരോഗ്യം, സിനിമ, ഓപ്പറേഷൻ തൂഫാൻ, ടൂറിസം, ഇന്നൊവേറ്റീവ് കാസർകോട്, ലീഡേഴ്സ് മീറ്റ് എന്നീ ഏഴ് സെഷനുകളിലായി വിവിധ മേഖലകളിലെ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും. ജില്ലാ പൊലീസ് മേധാവി നിതിൻ രാജ്, നർകോട്ടിക് സെൽ ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ, ട്രാവൽ വ്ലോഗർ പി ടി മുഹമ്മദ്, ഗായകൻ അരുൺ ആലാട്ട്, സിനിമാ നടൻ ഉണ്ണി രാജ് ചെറുവത്തൂർ, കരിയർ പരിശീലകൻ ഡോ. ശാഹുൽ നൂറാനി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും

ജില്ലയുടെ സാധ്യതകൾക്കനുസരിച്ചുള്ള മനുഷ്യവിഭവശേഷി ജില്ലയിൽ നിന്നുതന്നെ വളർത്തിയെടുക്കേണ്ടത് ആവശ്യമായി മാറിയിരിക്കുകയാണെന്ന് എജു കോൺക്ലേവ് ചെയർമാൻ ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക പറഞ്ഞു. പുതിയ കാലഘട്ടത്തിൻ്റെ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന സമൂഹത്തെ രൂപപ്പെടുത്തുന്നതിന് പൊതുസമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എജു കോൺക്ലേവിനോടനുബന്ധിച്ച് 'കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

'കാസർകോടിനൊരിടം', വിൻടച്ച് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ദി കാസർകോട് ന്യൂറോ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക, ഓർഗനൈസിങ് സെക്രട്ടറി ജുബൈർ, സംഘാടകസമിതി പ്രതിനിധി മുഹമ്മദ് മുസ്തഫ, ഡോ. ഫാത്തിമത്ത് മുഹ്സിന തെരുവത്ത് എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക്: 8129445899.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Kasaragod Edu Conclave to be held at Bekal Beach Park on September 12.

#KasargodVartha #KasaragodNews #EduConclave #EducationNews #KeralaNews #BekalBeachPark #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia