city-gold-ad-for-blogger

പാഠ ഭാഗമായി സെന്റ് പോള്‍സ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഫ്രൂട്ട് സാലഡ് തയ്യാറാക്കി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/10/2016) കൃത്രിമമായി ഉണ്ടാക്കുന്ന കൂട്ടുകളും പഴചാറുകളും അസുഖങ്ങള്‍ വരുത്തിവെക്കുമെന്ന മുന്നറിയിപ്പ് നല്‍കി തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളില്‍ ഒന്നാം തരം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയില്‍ ഫ്രൂട്ട് സലാഡ് നിര്‍മിച്ചു വിതരണം ചെയ്തു. യഥാര്‍ത്ഥ പഴങ്ങളുടെ ഗുണവും ഉപയോഗവും വിദ്യാര്‍ത്ഥികളില്‍ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യവും മധുരം കിനിയുന്ന സാലഡ് നിര്‍മാണത്തിന് ഗുരുനാഥകളെ പ്രേരിപ്പിച്ചു.

ഒന്നാം തരത്തിലെ 'മണവും മധുരവും' എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയാണ് സാലഡ് നിര്‍മാണമെങ്കില്‍ കൈപുസ്തകത്തിലെ നിര്‍ദേശത്തിന് അനുസരിച്ച് ഇമ്പമാര്‍ന്ന സംഗീതവും ചേര്‍ന്ന ഫ്രൂട്ട് സാലഡ് കളിയും വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ നടത്തി. വീടുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൊണ്ടു വന്ന വിവിധ തരം മുന്തിരി, ആപ്പിള്‍, പൈനാപ്പിള്‍, ഉറുമാമ്പഴം, തണ്ണിമത്തന്‍ (വത്തക്ക), പപ്പായ, വാഴപ്പഴം, പേരക്ക, മുസംബി, ഓറഞ്ച്, പാഷന്‍ ഫ്രൂട്ട് തുടങ്ങി 12 ഇനങ്ങളുടെ ചേരുവയാണ് ഫ്രൂട്ട് സാലഡില്‍ ഉള്‍പെടുത്തിയത്.

ഒന്നാം തരത്തിലെ ആറ് ഡിവിഷനുകളിലുമായുള്ള 179 വിദ്യാര്‍ത്ഥിളും അധ്യാപികമാരായ നിര്‍മല പോള്‍, ലിഷവിജയന്‍, ലീനപീറ്റര്‍, പി ജെ മേഴ്‌സി, പി ഷീബ, ജസ്‌ന മൈക്കിള്‍ എന്നിവരും ചേര്‍ന്ന് തയ്യാറാക്കിയ സാലഡിന്റെ മധുരം നുണയാന്‍ ചെറുവത്തൂര്‍ ഉപജില്ലയുടെ ബി പി ഒ കെ നാരായണന്‍, ബി ആര്‍ സി ട്രെയിനര്‍ പി വേണുഗോപാലന്‍ എന്നിവരും എത്തിയിരുന്നു. മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പാഠ ഭാഗമായി സെന്റ് പോള്‍സ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഫ്രൂട്ട് സാലഡ് തയ്യാറാക്കി

Keywords : Trikaripur, School, Students, Education, Food, First Class Students.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia