city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദാരിദ്ര്യത്തെ തോല്‍പ്പിച്ച് എം.ബി.ബി.എസ് സീറ്റ് നേടിയ പ്രതിഭയ്ക്ക് സഹായമേകാന്‍ ജില്ലാ പഞ്ചായത്തും

കാസര്‍കോട്: (www,kasargodvartha.com 13.07.2014) എംബിബിഎസ് സീറ്റ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനി പ്രതിഭയ്ക്ക് വിദ്യാഭ്യാസ സഹായമേകാന്‍ ജില്ലാ പഞ്ചായത്തും. പഠനവഴിയില്‍ ദുരിതമനുഭവിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് സഹായം നല്‍കുന്നത്.

പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ ഉപരിപഠനത്തിന് സഹായിക്കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷമാണ് ജില്ലാപഞ്ചായത്ത് പദ്ധതി ആരംഭിച്ചത്. കേരളത്തിന് അകത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 75000 രൂപ വരെയും കേരളത്തിന് പുറത്ത് പഠനം നടത്തുന്നവര്‍ക്ക് 50000 രൂപ വരെയും സഹായം നല്‍കുന്നതാണ് പദ്ധതി.

പ്രതികൂല സാഹചര്യങ്ങളിലും മികച്ച പഠനനിലവാരം കാഴ്ചവെക്കുകയും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 17ാം റാങ്ക് നേടുകയും ചെയ്ത പ്രതിഭയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പി പി ശ്യാമളാദേവി അറിയിച്ചു.

ദാരിദ്ര്യത്തെ തോല്‍പ്പിച്ച് എം.ബി.ബി.എസ് സീറ്റ് നേടിയ പ്രതിഭയ്ക്ക് സഹായമേകാന്‍ ജില്ലാ പഞ്ചായത്തും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗാസയില്‍ ബോംബിട്ട് കൊന്നൊടുക്കുമ്പോള്‍ കൈയ്യടിച്ച് രസിക്കുന്ന ഇസ്രായേലികളുടെ ചിത്രം ട്വിറ്ററില്‍ വൈറല്‍
Keywords:  Kasaragod, MBBS, helping hands, Needs help, Education, College, District-Panchayath, Student, Financial aid to prathiba for MBBS.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia