എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് സായാഹ്ന ക്ലാസുകള്‍ നടത്തുന്നതിന് തുക അനുവദിക്കും: എ ജി സി ബഷീര്‍
Oct 25, 2016, 11:05 IST
കുന്നുംകൈ: (www.kasargodvartha.com 25/10/2016) എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സായാഹ്ന ക്ലാസുകള്‍ നടത്തുന്നതിന് തുക അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍. പെരുമ്പട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ എന്നു പുനര്‍ നാമകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സായാഹ്ന ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണത്തിനായി തുക പണമായി നല്‍കും. ആര്‍ എം എസ് എ മുഖേന ജില്ലാ പഞ്ചായത്ത് ആദ്യമാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. 45 ലക്ഷം രൂപ ഇതിനായി നീക്കി വെക്കും. പൊതു വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുന്നതിനായി പദ്ധതി തയ്യാറാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ചടങ്ങില്‍ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ എം സി സലാം ഹാജി, അമ്മിണി ഷാജി, പി ടി എ പ്രസിഡന്റ് എ വി അബ്ദുല്‍ ഖാദര്‍, ടി പി അബ്ദുല്‍ കരീം ഹാജി, പി സി ഇസ്മാഈല്‍, എന്‍ എം ശാഹുല്‍ ഹമീദ്, എം കെ പ്രഭാകരന്‍, കെ ശോഭന, പി അബ്ദുല്‍ ഹമീദ്, കെ ജയന്തി, സി കേശവന്‍, ജാതിയില്‍ അസിനാര്‍, എന്‍ പി അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Inauguration, District-Panchayath, School, Education, SSLC, Students, AGC Basheer, Financial aid for SSLC evening class: AGC Basheer.