പ്രതിഭ കഷ്ടപ്പാടുകളെ കഠിനാധ്വാനം കൊണ്ട് തോല്‍പിച്ചു; എം.ബി.ബി.എസ് സീറ്റ് നേടി
Jul 11, 2014, 17:36 IST
ബേഡകം: (www.kasargodvartha.com 11.07.2014) പഠനത്തിന് മുന്നില്‍ തടസ്സമായി നിന്ന ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും കഠിനാധ്വാനം കൊണ്ട് തോല്‍പിച്ച് പ്രതിഭ എം.ബി.ബി.എസിന് സീറ്റ് നേടി. ബേഡകം പിണ്ടിക്കടവ് കുതിരക്കല്ല് പട്ടികവര്‍ഗ കോളനിയിലെ കൈക്കളന്റെ മകളായ പ്രതിഭ കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 17-ാം റാങ്ക് നേടിയാണ് ജീവിത വഴിയിലെ കഷ്ടപ്പാടുകളെ വെല്ലുവിളിച്ചത്.
ആദ്യ അലോട്ട്‌മെന്റില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലാണ് സീറ്റ് ലഭിച്ചത്. കൂലിപ്പണിയെടുത്ത് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന പിതാവ് കൈക്കളനും മാതാവ് നാരായണിക്കും പ്രതിഭയുടെ ഈ നേട്ടം ഏറെ ആനന്ദം പകര്‍ന്നു. ചെറു പ്രായത്തില്‍ തന്നെ പ്രതിഭയ്ക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. അച്ഛനും രോഗിയായതോടെ ജീവിതം ദുരിതപൂര്‍ണമായി. പാതിവഴിയില്‍ പഠനം നിര്‍ത്തി സഹോദരന്‍ കൂലിപ്പണിയാരംഭിച്ചു. ചെറുപ്പം മുതല്‍ പഠനത്തില്‍ മികവ് കാട്ടിയ പ്രതിഭയെ അച്ഛന്റെ സഹോദരന്റെ മകനായ നാരായണനാണ് പഠന വഴിയില്‍ താങ്ങായത്. അമ്മാവന്‍ പുലിക്കോട്ടെ മാധവന്‍ ഉള്‍പെടെയുള്ള അമ്മ വീട്ടുകാരും എന്ത് ത്യാഗം സഹിച്ചും പ്രതിഭയെ പഠിപ്പിക്കണമെന്ന വാശി കാട്ടി.

നാലാം ക്ലാസ് വരെ വാവടുക്കം എ.എല്‍.പി സ്‌കൂളിലും എട്ടുവരെ കോടോത്ത് അംബേദ്കര്‍ മെമ്മോറിയല്‍ സ്‌കൂളിലുമായിരുന്നു പഠനം. തിരുവനന്തപുരം മിത്ര നികേതനിലാണ് ഒമ്പത്, 10 ക്ലാസുകള്‍ പഠിച്ചത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. എസ്.എസ്.എല്‍.സിയും പ്ലസ് ടുവിലും തിളക്കമാര്‍ന്ന വിജയമാണ് പ്രതിഭ നേടിയത്. കോട്ടയത്തെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തില്‍ ആറുമാസം എന്‍ട്രന്‍സ് പരിശീലനത്തിന് പോയിരുന്നു.
കുതിരക്കല്ല് കോളനിയിലെ ആസ്ബസ്‌റ്റോസ് മേഞ്ഞ ഒറ്റമുറി കൂരയിലാണ് പ്രതിഭയുടെ കുടുംബം കഴിയുന്നത്. മണ്‍കട്ടകൊണ്ട് നിര്‍മിച്ച ഈ വീട് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്. നല്ലൊരു വീടും ഉണ്ണാനും ഉടുക്കാനുമൊന്നും വേണ്ടത്രയില്ലെങ്കിലും ദാരിദ്രരേഖയ്ക്ക് മേലെയാണ് പ്രതിഭയുടെ കുടുംബം. പഠനകാര്യത്തില്‍ സഹായിക്കുന്ന അച്ചന്റെ ജ്യേഷ്ഠസഹോദരന്റെ മകനായ നാരായണനും എം.ബി.എ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയനേ്വഷിക്കുകയാണ്.
ആദ്യ അലോട്ട്‌മെന്റില്‍ തന്നെ എം.ബി.ബി.എസ് സീറ്റ് ലഭിച്ചെങ്കിലും പഠനത്തിന്റെയും അനുബന്ധ ചെലവുകളും വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ് പ്രതിഭയ്ക്ക് മുമ്പില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Bedakam, MBBS, Doctor, Education, Prathibha, House, Study, Family, Poor.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067