കാസർകോട് സ്വദേശിനി ഉൾപെടെ രണ്ട് വിദ്യാർഥിനികള്‍ക്ക് ലൻഡൻ ആസ്ഥാനമായുള്ള സൊസൈറ്റിയുടെ ഫെലോഷിപ്
Apr 19, 2021, 19:29 IST
പെരിയ: (www.kasargodvartha.com 19.04.2021) കേരള കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാർഥിനികള്‍ക്ക് ലൻഡൻ ആസ്ഥാനമായുള്ള മൈക്രോപാലിയന്തോളജികല്‍ സൊസൈറ്റിയുടെ ഫെലോഷിപ്. കാറഡുക്ക സ്വദേശിനി ശ്രീവിദ്യ ഇ, കോട്ടയം നാട്ടകം സ്വദേശിനി അമ്മൂസ് കെ ജയന്‍ എന്നിവരാണ് നേട്ടം കൈവരിച്ചത്. ജിയോളജി വിഭാഗത്തിലാണ് ഇവർ ഗവേഷണം നടത്തുന്നത്.
ശ്രീവിദ്യക്ക് ഓഷ്യന്‍ അസിഡിഫികേഷന്‍ ഇന്‍ പാസ്റ്റ് യൂസിംഗ് ടെറോപോഡ്സ് എന്ന പ്രോജക്ടിനും അമ്മൂസ് ജയന് ഇന്ത്യന്‍ മണ്‍സൂണ്‍ വേരിയബിലിറ്റി സ്റ്റഡീസ് ഫ്രം ബേ ഓഫ് ബംഗാള്‍ എന്ന പ്രോജക്ടിനുമാണ് ഫെലോഷിപ് ലഭിച്ചത്. 500 പൗണ്ട് (ഏകദേശം 52000 രൂപ) വീതമാണ് ഇരുവര്‍ക്കും ലഭിക്കുക.
ഗവേഷണത്തിന്റെ ഭാഗമായി വിദേശത്തുള്‍പെടെ പഠനം നടത്തുന്നതിനും ഫീല്‍ഡ് വര്‍കിനുമായി തുക വിനിയോഗിക്കാം. ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ വി സിജിന്‍കുമാറിന് കീഴിലാണ് ഇരുവരും ഗവേഷണം നടത്തുന്നത്.
Keywords: Kerala, News, Kasaragod, Students, Education, Central University, Top-Headlines, Kottayam, Natives, Research, Shrividhya E, Ammus K Jayan, Fellowship of the London-based Society for two students, including a native of Kasargod.
< !- START disable copy paste -->