city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കേരള കേന്ദ്രസര്‍വകലാശാലയില്‍ ഫെലോഷിപ്പ് തടഞ്ഞുവെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതം'

കാസര്‍കോട്: (www.kasargodvartha.com 29/01/2016) കേരള കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ഫെലോഷിപ്പ് തടഞ്ഞുവെച്ചുവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേരള കേന്ദ്രസര്‍വകലാശാല അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായ തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനിലെ തടഞ്ഞുവെച്ചുവെന്നു പറയുന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പ് അപേക്ഷ മതിയായ സര്‍ട്ടിഫിക്കറ്റുകളോടെ സര്‍വകലാശലയിലേക്ക് അവിടെനിന്നും അയച്ചത് 2016 ജനുവരി 19ന് മാത്രമാണ്. ഈ പശ്ചാത്തലത്തില്‍ വസ്തുതകള്‍ മറച്ച് വെച്ച് സര്‍വകലാശാലയുടെ സല്‍പേര് കളയാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്.

കക്ഷി രാഷ്ട്രീയത്തിന്റെ മത്സര ഭൂമിയായി സര്‍വകലാശാലയെ മാറ്റുന്നത് ഈ നാടിന്റെ വികസനം കാംക്ഷിക്കുന്നവര്‍ തടയേണ്ടതാണ്. വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ 'എഡ്യൂസിറ്റി' ഉള്‍പെടെയുള്ള വേദി സമ്പന്നര്‍ക്ക് ഒരുക്കുന്ന കേരളത്തിന്റെ പ്രതീക്ഷയായ കേന്ദ്രസര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ പൊതുസമൂഹം ശക്തമായി രംഗത്തുവരണം.

ഉത്തരമലബാറിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കാസര്‍കോട് ആസ്ഥാനമായി രൂപംകൊണ്ട കേരള കേന്ദ്രസര്‍വകലാശാല ബാലാരിഷ്ഠതകളെ അതിജീവിച്ച് മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ്. മതിയായ അധ്യാപകരും, അനധ്യാപകരും ഇല്ലാതെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സര്‍വകലാശാലയെ പെരിയക്യാമ്പസില്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ സൗകര്യം മാനിച്ച് ഭരണ - പഠന വിഭാഗങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് പെരിയ ക്യാമ്പസിലെ ഹോസ്റ്റല്‍ നിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കിയത്.

2016 ഏപ്രിലോടെ ഏതാണ്ട് 600 കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ക്യാമ്പസില്‍ ഉണ്ടാകും. നിര്‍ഭാഗ്യവശാല്‍ ഹൈദരാബാദ് സര്‍വകലാശയിലെ സമരത്തിന്റെ വെളിച്ചത്തില്‍ കേരള കേന്ദ്രസര്‍വകലാശാലയെയും വിവാദങ്ങളുടെ വേദിയാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

'കേരള കേന്ദ്രസര്‍വകലാശാലയില്‍ ഫെലോഷിപ്പ് തടഞ്ഞുവെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതം'

Keywords : Central University, Kasaragod, Kanhangad, Kerala, Education, Controversy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia