റവന്യു ജില്ലയിലെ സ്‌കൂളുകളില്‍ ഒന്നാം തരത്തില്‍ 183 കുട്ടികള്‍ പ്രവേശനം നേടിയ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂളിന് അനുമോദനം വ്യാഴാഴ്ച
Jul 27, 2016, 10:37 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/07/2016) ഒന്നാം ക്ലാസില്‍ റവന്യു ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ച തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളിന് നാടിന്റെ അനുമോദനം വ്യാഴാഴ്ച നടക്കും. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ലഭിച്ച സമൂഹത്തിന്റെ അംഗീകാരമായി ഇതിനെ കാണുന്നതായി സ്‌കൂള്‍ കോര്‍പറേറ്റ് അധികൃതരും അധ്യാപക രക്ഷാകര്‍തൃ സമിതി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രീപ്രൈറി ഉള്‍പെടെ 1400 ല്‍പരം വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തുന്നു. ഇത്തവണ കാസര്‍കോട് റവന്യു ജില്ലയില്‍ തന്നെ ഒന്നാം തരത്തില്‍ ഏറ്റവും കൂടുതല്‍ (183) കുട്ടികള്‍ സ്‌കൂളില്‍ പ്രവേശനം തേടിയെത്തിയത് സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമാണ്. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പാഠ്യപഠ്യേതര മികവിന് പോഷണമേകാന്‍ ഭൗതീക സാഹചര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ അധികൃതര്‍ ഒരുങ്ങുകയാണെന്ന് കണ്ണൂര്‍ രൂപതാ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്ററും മുന്‍ കാഞ്ഞങ്ങാട് ഡി ഇ ഒയുമായ കെ പി മോഹനന്‍, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട്, മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു, പി ടി എ പ്രസിഡണ്ട് പി മിറോഷ് രാജ്, അധ്യാപകന്‍ എം റഫീഖ് എന്നിവര്‍ അറിയിച്ചു.
ജൂബിലി സ്മാരകമായി സ്‌കൂളിന് ഒരു കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മിക്കും. ഒരു കാലത്ത് സ്‌കൂളിന്റെ പേര് കൂടുതല്‍ അറിയപ്പെട്ടിരുന്ന കായിക രംഗത്തിന്റെ പരിപോഷണത്തിനായി പുതുതായി ഒരു കായിക അധ്യാപകനെ ഓഗസ്റ്റ് മാസത്തില്‍ നിയമിക്കും. നാലാം തരത്തിലും ഏഴാം തരത്തിലും പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അധ്യാപകര്‍ക്കായി ക്വാളിറ്റി ഈംപ്രൂവ്‌മെന്റ് പരിപാടിയും ദേശീയ പരിശീലകരെ പങ്കെടുപ്പിച്ചുള്ള ശില്‍പശാലയും നടത്തി വരുന്നുണ്ട്. ജൂബിലി വര്‍ഷത്തില്‍ സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിളുടെയും വീടുകളില്‍ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുകയും പ്രൊഫൈല്‍ തയ്യാറാക്കുകയും ചെയ്യും.
'ഒന്നാം തരം ഒന്നാന്തരമാക്കുക' എന്ന പദ്ധതിയും നടപ്പാക്കും. വ്യാഴാഴ്ച രാവിലെ 9.30 ന് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന അനുമോദന ചടങ്ങ് തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല ഉപഹാര സമര്‍പണം നടത്തും. രൂപതാ കോര്‍പറേറ്റ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്ത്, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി എം സദാനന്ദന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എ ജി സറീന, പി ടി എ പ്രസിഡണ്ട് പി മിറോഷ് രാജ്, മദര്‍ പി ടി എ പ്രസിഡണ്ട് കെ ലേഖ, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട്, മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു എന്നിവര്‍ പ്രസംഗിക്കും.
Keywords : Trikaripure, school, Students, Education, Felicitation, Press meet, Felicitation for Trikaripur Saint Pauls school on 28th.