ഹാജര്‍ ലഭിക്കാന്‍ കായിക അധ്യാപകന്റെ വ്യാജ ഒപ്പിട്ട് പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി; കോളജ് യൂണിയന്‍ ചെയര്‍മാനെയും 2 വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തു
Feb 21, 2020, 12:20 IST
രാജപുരം: (www.kasaragodvartha.com 21.02.2020) ഹാജര്‍ ലഭിക്കാന്‍ കായിക അധ്യാപകന്റെ വ്യാജ ഒപ്പിട്ട് പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കിയ കോളജ് യൂണിയന്‍ ചെയര്‍മാനെയും രണ്ടു വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ യൂണിയന്‍ ചെയര്‍മാനും ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അശ്വിന്‍ അജിത്ത്, ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സനൂപ്, മുഹമ്മദ് ഷിബിന്‍ എന്നിവരെയാണ് മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സനൂപ്, മുഹമ്മദ് ഷിബിന്‍ എന്നിവര്‍ക്ക് ഹാജര്‍ കുറവായിരുന്നു. ഹാജര്‍ ലഭിക്കാന്‍ കോളജില്‍ നടക്കുന്ന ബോക്‌സിംഗ് പരിശീലനത്തില്‍ പങ്കെടുത്ത് എന്ന് കാണിച്ചാണ് കായിക അധ്യാപകനായ പി രഘുനാഥിന്റെ പേരില്‍ കോളജ് ചെയര്‍മാന്‍ വ്യാജ ഒപ്പിട്ട് നല്‍കിയത്. കായിക അധ്യാപകന്‍ സ്ഥലത്തില്ലായിരുന്നു. ഒപ്പ് വ്യാജമാണെന്ന് വ്യക്തമായതോടെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ ചെയര്‍മാനാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം എസ് എഫ് ഐ യൂണിയന്‍ ചെയര്‍മാനായ അശ്വിന്‍ അജിത്തിനെയും വിദ്യാര്‍ത്ഥികളെയും കോളജില്‍ നിന്ന് പുറത്താക്കണമെന്നും ആള്‍മാറാട്ടത്തിന് പോലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു രംഗത്തെത്തിയിട്ടുണ്ട്.
Keywords: Rajapuram, Kerala, news, kasaragod, College, fake, suspension, Students, Education, Fake signature of Sports teacher; College Union chairman and 2 students suspended < !- START disable copy paste -->