city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരീക്ഷാഹാളിലെ സംഭവം; വാര്‍ത്ത വ്യാജം: എകെഎസ്ടിയു

കൊല്ലം: (www.kasargodvartha.com 23.03.2019) എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിക്ക് ശൗചാലയത്തില്‍ പോകാന്‍ അനുവാദം നല്‍കിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പകല്‍ 1.45 മുതല്‍ 3.30 വരെ നടന്ന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് 3.15നും 3.25നുമിടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. അദ്ധ്യാപിക അറിയിച്ചതനുസരിച്ച് പരീക്ഷ ഡെപ്യൂട്ടി സൂപ്രണ്ടും പ്യൂണും എത്തി കുട്ടിയെ ശൗചാലയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

അടുത്ത കാലത്ത് പൊതുവിദ്യാലയങ്ങളിലേയ്ക്കുള്ള കുട്ടികളുടെ മടങ്ങിവരവ് ചില തല്‍പ്പരകക്ഷികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് ഇത്തരം വ്യാജവാര്‍ത്തകളില്‍ നിന്ന് വെളിവാകുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എകെഎസ്ടിയു ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പരീക്ഷാഹാളിലെ സംഭവം; വാര്‍ത്ത വ്യാജം: എകെഎസ്ടിയു

ജില്ലാ സെക്രട്ടറി കെ എസ് ഷിജുകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം കെ സന്തോഷ്‌കുമാര്‍, സജീവ് കുമാര്‍, ടി കെ ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

പൊതു വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടുവരുന്ന വ്യാജ വാര്‍ത്തകളുടെ ഉറവിടം അന്വേഷിക്കുകയും, അത്തരം ഗൂഢശക്തികളുടെ നീക്കങ്ങള്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും തയ്യാറാകണമെന്ന് എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Exam hall incident; fake news: AKSTU, Kollam, news, Kerala, Education, SSLC, Examination, Report, Teacher, Student.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia