city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ഥികള്‍ക്ക് ഇത് പരീക്ഷാ കാലമാണ്, ഒപ്പം പരീക്ഷാ പേടിയും; മാതാപിതാക്കള്‍ അറിയാന്‍

തിരുവനന്തപുരം: (www.kasargodvartha.com 22.03.2022) വിദ്യാര്‍ഥികള്‍ക്ക് ഇത് പരീക്ഷാ കാലമാണ്, ഒപ്പം പരീക്ഷാ പേടിയും. മാതാപിതാക്കള്‍ മുതല്‍ കുട്ടികള്‍ വരെ എല്ലാവരും സമര്‍ദത്തിലാണ്. കുട്ടികള്‍ക്ക് പരീക്ഷയാണെന്ന് പറഞ്ഞ് ലീവ് എടുക്കുന്ന മാതാപിതാക്കളും പരീക്ഷാ സമയങ്ങളിള്‍ കുട്ടികള്‍ക്ക് ആവശ്യമായവയൊക്കെ മുന്നിലെക്കുന്ന അമ്മമാരും നമുക്ക് ചുറ്റുമുണ്ട്.

പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളില്‍ അധിക സമര്‍ദ്ദം ചെലുത്താതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ വീട്ടിലെ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. അഥിതികളുടെ വരവ്, സല്‍ക്കാരങ്ങള്‍, വീടിന്റെ അറ്റകുറ്റപണി തുടങ്ങിയവ കഴിയുന്നതാണെങ്കില്‍ മാറ്റിവയ്ക്കുക. പഠിക്കാനായി ചെറിയ സഹായങ്ങള്‍ ചെയ്ത് കൊടുക്കുക. അന്തരീക്ഷം ഒരുക്കിക്കൊടുക്കുക. ടെന്‍ഷന്‍ സാധാരണമാണെന്നും അത് പോസിറ്റീവായി ഉപയോഗിക്കുന്നതിലാണ് കാര്യമെന്നും പറഞ്ഞു കൊടുക്കുക.

വിദ്യാര്‍ഥികള്‍ക്ക് ഇത് പരീക്ഷാ കാലമാണ്, ഒപ്പം പരീക്ഷാ പേടിയും; മാതാപിതാക്കള്‍ അറിയാന്‍

പഠന ഷെഡ്യൂള്‍ ഉണ്ടാക്കാന്‍ കുട്ടികളെ സഹായിക്കുക. നേരത്തെ തന്നെ അത് തയാറാക്കുക. എങ്കില്‍ അവസാന നിമിഷ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും. കുട്ടികളെ കേള്‍ക്കുക. അവരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ചെവി കൊടുക്കുക.ഉല്‍കണ്ഠ, അസ്വസ്ഥത, ടെഷന്‍, ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഒറ്റക്കിരിക്കല്‍, ക്ഷീണം, വയറുവേദന, തലവേദന തുടങ്ങിയ കുട്ടികളിലുണ്ടാകുന്ന പരീക്ഷാ കാലത്തെ മാറ്റം ശ്രദ്ധിക്കുകയും അവക്ക് പരിഹാരം കാണുകയും വേണം.പരീക്ഷ അടുക്കുമ്പോള്‍ മക്കള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ടെന്‍ഷന്‍ കാരണം അവര്‍ ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നില്ലെന്നും ആവശ്യമായ ഊര്‍ജവും മറ്റും ലഭിക്കുന്നവ കഴിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണം. പഠനത്തിനും മറ്റു ആക്ടിവിറ്റികള്‍ക്കും ശേഷം ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ അവര്‍ നിര്‍ബന്ധമായും ഉറങ്ങണം.

മൊബൈലില്‍ അധികനേരം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി ഉറങ്ങാന്‍ കിടന്നിട്ട് ഫോണില്‍ നോക്കിയിരുന്ന് പഠനത്തിനായി ഇരിക്കുമ്പോള്‍ ക്ഷീണം തോന്നുന്ന കുട്ടികളുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗം പരമാവധി കുറക്കുക. ഗെയിമിങ് ആപുകളും പരീക്ഷാ സമയത്ത് നിയന്ത്രിക്കാം. കുട്ടികളെക്കുറിച്ച് ആലോചിച്ച് ഉല്‍കണ്ഠയുണ്ടെങ്കില്‍ അത് അവരുടെ മുന്നില്‍ കാണിക്കാതിരിക്കുക. അധ്യാപകരുടെയോ സ്‌കൂള്‍ കൗണ്‍സിലര്‍മാരുമായോ സംസാരിക്കാം. പഠനത്തിന്റെ ഇടനേരങ്ങളില്‍ കുട്ടികളെ പുറത്തു കൊണ്ടുപോകുക. ഉത്കണ്ഠ അകറ്റി അവര്‍ റിലാക്സ് ആവട്ടെ.

പരീക്ഷയില്‍ വിജയിക്കുമ്പോള്‍ അഭിനന്ദിക്കാന്‍ മറക്കരുത്. ചെറിയ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍ക്കാം. വളരെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒഴിവാക്കുക. പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞുകൊടുക്കുക. പരാജയങ്ങളെ അംഗീകരിക്കാനും മുന്നോട്ടു പോകാനും പഠിപ്പിച്ചു കൊടുക്കുക. പരീക്ഷക്ക് ശേഷം അമിത ഉല്‍കണ്ഠ കാണിക്കുകയാണെങ്കില്‍ സഹായം തേടാന്‍ മടിക്കരുത്.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Exam-Fear, Examination, Education, Students, Parents, Exam fear; Parents need to pay attention.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL