city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്സാ സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം 21ന് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 18/01/2016) എസ്സാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷം 21ന് വൈകിട്ട് നാല് മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മൊഗ്രാല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ആഇശ മുഹമ്മദ് അധ്യക്ഷത വഹിക്കും.

സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് സ്‌കൂള്‍ നിര്‍മിച്ചു നല്‍കുന്ന അഞ്ചു സെന്റിലുള്ള വീടിന്റെ താക്കോല്‍ദാനം കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ നിര്‍വഹിക്കും. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം കര്‍ണാടക വനം വകുപ്പ് മന്ത്രി ബി രാമനാഥ റൈ നിര്‍വഹിക്കും. സോവനീറിന്റെ പ്രകാശനം പി. കരുണാകരന്‍ എം.പിയും കംപ്യൂട്ടര്‍ സ്മാര്‍ട്ട് റൂം പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എയും, ഐ.ടി ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം.കെ അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി, ജില്ലാ പോലിസ് മേധാവി ഡോ. എ. ശ്രീനിവാസ്, എം.സി ഖമറുദ്ദീന്‍, സി എച്ച് കുഞ്ഞമ്പു സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എം ഇദ്ദീന്‍ മൊഗ്രാല്‍, പ്രൊഫ. പി സി എം കുഞ്ഞി, സുബൈദാര്‍ മേജര്‍ പി ജി ഓസ്റ്റിന്‍, സി തമ്പാന്‍ നായര്‍, നിസാര്‍ അഹമദ്, അമിത ഡിസൂസ, നാസര്‍ മൊഗ്രാല്‍, അബ്ദുല്ലകുഞ്ഞി സംബന്ധിച്ചു.
എസ്സാ സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം 21ന് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും

Keywords : Kasaragod, School, Education, Press meet, Anniversary, Celebration, Essa School, Essa school Silver Jubilee celebration on 21st.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia