എരിയാലിന്റെ വിദ്യാഭ്യാസ ചരിത്രമോതി 'ഉണര്‍വ്' സുവനീര്‍ പുറത്തിറങ്ങി
Jan 14, 2016, 11:00 IST
എരിയാല്‍: (www.kasargodvartha.com 14/01/2016) ഓത്തുപുരയില്‍ നിന്ന് ആരംഭിച്ച് എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വരെ എത്തി നില്‍ക്കുന്ന എരിയാലിന്റെ വിദ്യാഭ്യാസ ചരിത്രം ഉള്‍ക്കൊള്ളിച്ച് എരിയാല്‍ ജമാഅത്ത് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച 'ഉണര്‍വ്' സുവനീര്‍ പുറത്തിറങ്ങി. ഓത്തുപുരയില്‍ നിന്ന് മദ്രസയിലേക്കും പിന്നീട് ഒരു സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ഒതുങ്ങിയ എരിയാലിന്റെ വിദ്യാഭ്യാസ ആശ്രയം പിന്നീട് ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിശാലമായ ക്യാമ്പസോടു കൂടിയ പുതിയ കെട്ടിടവും കണ്ടെത്തി ഏഴാം ക്ലാസ് വരെ കേരള സര്‍ക്കാറിന്റെ അംഗീകാരവും നേടിയിരിക്കുകയാണ്.
ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ എരിയാലിലെ സാമൂഹ്യ - സാംസ്‌കാരിക - വിദ്യഭ്യാസ രംഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി അവരുടെ വിദ്യാഭ്യാസ അനുഭങ്ങളാണ് പുസ്തക രൂപത്തിലാക്കി 'ഉണര്‍വ്വ്' എന്ന സുവനീര്‍ പുറത്തിറക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ സ്‌കൂള്‍ മാനേജര്‍ ബി.എം ഖാദറിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.
എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിഥിയായി സംബന്ധിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ബി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി അബു നവാസ്, മുനീര്‍ ഹാജി, പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി, എ.കെ ഷാഫി, അസീസ് കടപ്പുറം, ബി.വി കുഞ്ഞാമൂ, ശംസുദ്ദീന്‍ മാസ്‌കൊ, മന്‍സൂര്‍ അക്കര, എ.പി ഹനീഫ്, നൗഷാദ് എരിയാല്‍, കെ.ബി മുനീര്‍, ഹമീദ് ചേരങ്കൈ, എ.പി ജാഫര്‍, കെ.ബി അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Eriyal, Education, Release, Kasaragod, School, Programme, Inauguration, Unarvu.