കൊറോണ കാലത്ത് രക്ഷിതാക്കൾക്ക് താങ്ങായി എരിയാൽ ജമാഅത്ത് സ്കൂൾ; ഫീസ് 50 ശതമാനം കുറച്ചു
Jan 11, 2021, 19:06 IST
കാസർകോട്: (www.kasargodvartha.com 11.01.2021) കൊറോണ കാലത്ത് രക്ഷിതാക്കൾക്ക് താങ്ങായി എരിയാൽ ജമാഅത്ത് സ്കൂൾ ഫീസ് 50 ശതമാനം കുറച്ചു. ചില സ്വകാര്യ സ്കൂൾ മനേജ്മെന്റുകൾ ഫീസിന്‍റെ കാര്യത്തില്‍ വിട്ട് വീഴ്ചയില്ലാത്ത മനോഭാവം കാണിക്കുമ്പോഴാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ ഈ ഇളവ് നൽകാനാണ് തീരുമാനം. അധ്യാപകർക്ക് ശമ്പളം നൽകാനുള്ള ഏക വരുമാന മാർഗം സ്കൂൾ ഫീസ് ആണെന്നിരിക്കെ, രക്ഷിതാക്കൾ സമയത്ത് ഫീസടക്കാത്തത് സ്കൂളിന്റെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. തർക്കങ്ങളില്ലാതെ രക്ഷിതാക്കൾ യഥാസമയം ഫീസടക്കുന്നതിന് വേണ്ടിയും, മാനുഷികതയും സാമൂഹ്യ പ്രതിബദ്ധതയും മുൻനിർത്തിയുമാണ് ഈ തീരുമാനമെടുത്തത്.
Keywords: Kerala, News, Kasaragod, COVID-19, Corona, Fees, School, Education, Top-Headlines, Erial Jamaat School to support parents during Corona; Fees reduced by 50 percent.
< !- START disable copy paste -->