ഐസര്‍, കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒരേ ദിവസം നടത്താനുള്ള നീക്കം ഉപേക്ഷിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി
Sep 12, 2020, 16:13 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2020) ഐസര്‍, കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒരേ ദിവസം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍വകലാശാലകളിലെ യു ജി കോഴ്‌സുകള്‍ക്കുള്ള പൊതു പ്രവേശന പരീക്ഷയായ CUCET സെപ്റ്റംബര്‍ 18-ാം തീയതി നടക്കുകയാണ്. അതേദിവസം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന ശാസ്ത്ര രംഗത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള ഇന്റഗ്രേറ്റഡ് ബി എസ്-എം എസ് പരീക്ഷയും നടക്കുകയാണ്. ഈ രണ്ട് പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികളുണ്ട്.
ഈ രണ്ട് പരീക്ഷകളും ഒരേ ദിവസം ആകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രണ്ട് പരീക്ഷയും ഒരേസമയം എഴുതാന്‍ സാധിക്കുന്നതല്ല. അതുകൊണ്ട് CUCET പ്രവേശന പരീക്ഷയോ അല്ലെങ്കില്‍ IISER പ്രവേശന പരീക്ഷയോ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പോക്രിയാല്‍ നിഷാങ്കിനും, സഹമന്ത്രി സഞ്ജയ് ധോട്രേക്കും കത്തയച്ചു.
Keywords : Kasaragod, Rajmohan Unnithan, Examination, Complaint, Kerala, Education, CUCET.
Keywords : Kasaragod, Rajmohan Unnithan, Examination, Complaint, Kerala, Education, CUCET.