പഠനത്തിന് വെളിച്ചമേകാന്‍ നന്മയുടെ എമര്‍ജന്‍സി ലാമ്പ്
Sep 16, 2014, 11:30 IST
ബേത്തൂര്‍പാറ: (www.kasargodvartha.com 16.09.2014) പഠനത്തിന് വെളിച്ചമേകാന്‍ നന്മയുടെ എമര്‍ജന്‍സി ലാമ്പ്. ബേത്തൂര്‍പാറ സ്‌കൂളിലെ 10-ാം ക്ലാസിലെ വൈദ്യുതിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ യുഎഇയിലെ കൂട്ടായ്മയായ നന്മ, എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തത്.
10-ാം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ വീടുകളില്‍ പോയി നടത്തിയ സര്‍വെയില്‍ ഒമ്പത് കുട്ടികളുടെ വീട്ടില്‍ വൈദ്യുതിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈദ്യുതിയില്ലാത്ത വീടുകളില്‍ എമര്‍ജന്‍സി നല്‍കല്‍ പദ്ധതി പിടിഎ തീരുമാനിച്ചത്.
നന്മയുടെ രണ്ടാമത് വിദ്യാഭ്യാസ പുരസ്‌കാരവും എമര്‍ജന്‍സി ലാമ്പ് വിതരണവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ് നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ പി അനുശ്രീ, മുഹമ്മദ് ബിലാല്‍, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ എം ശ്രവ്യ, എന്‍ രേവതി എന്നിവര്‍ക്കാണ് വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തത്.
പഞ്ചായത്തംഗം സി രാധ, ഹെഡ്മാസ്റ്റര്‍ എം ദാമോദരന്‍, സി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നന്മ പ്രസിഡണ്ട് കെ നാരായണന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Keywords : Bethurpara, School, Students, Education, Kasaragod, Kanhangad, Emergency, Emergency lamp for students.